ഷെയ്ൻ നിഗമിനെ നായകനാക്കി ശരത്ത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വെയിൽ. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ യൂ ട്യൂബ് ചാനലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായാണ് ട്രെയ്‌ലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ജെയിംസ് എലിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ട്രെയ്‌ലറിൽ തന്നെ ഒരുപാട് ശ്രദ്ധ നേടാൻ സാധ്യതയുള്ള സംഭാഷണങ്ങൾ കാണാൻ സാധിക്കും. മനമേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. ഇഷ്ഖ് എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ – ഷൈൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെയിൽ. സംവിധായകൻ ശരത്ത് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. ഷാസ് മുഹമ്മദാണ് വെയിലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രവീൺ കുമാറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകറാണ്.
ഷെയ്ൻ നിഗം വെയിൽ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഹയർ സ്റ്റൈൽ മാറ്റുകയും വേറെ ചിത്രത്തിലേക്ക് കമിറ്റ് ചെയ്യുവാൻ ഒരുങ്ങിയത്. നിർമ്മാതാവ് ജോബി ജോര്ജും – ഷെയ്ൻ നിഗമവും തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കി ഷൂട്ടിങ് ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. ഏറെ പ്രതീക്ഷ നൽകുന്ന വെയിലിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടുകയാണ്. ഒ.ടി.ടി റിലീസ് ആയിരിക്കുമോ അതോ തീയറ്റർ റിലീസ് ആയിരിക്കുമോ എന്ന് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.