മലയാളത്തിന്റെ യുവതാരം ഷെയിൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെൻസറിങ് കുറച്ച് നാൾ മുൻപ് കഴിയുകയും ഇതിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകളും ടീസറും നമ്മുക്ക് തരുന്നത്. പ്രണയവും ആക്ഷനും കോമെഡിയുമെല്ലാം ചേർത്തൊരുക്കിയ ഒരു ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രവീൺ ബാലകൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത് ഊട്ടി, മൂന്നാർ എന്നിവിടങ്ങളിലാണ്. ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും, എഡിറ്റ് ചെയ്തത് ജോൺ കുട്ടിയുമാണ്. ശരത് മേനോൻ ഒരുക്കിയ വെയിൽ ആയിരുന്നു ഷെയിൻ നിഗമിന്റെ തൊട്ടുമുൻപത്തെ റിലീസ്. ഇത് കൂടാതെ കുർബാനി, ബെർമുഡ, ഖൽബ്, നാദിർഷ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രമെന്നിവയും ഷെയിൻ നിഗം നായകനായി ഇനി പുറത്തു വരാനുള്ള ചിത്രങ്ങളാണ്. ഷെയിൻ നായകനായെത്തിയ ഭൂതകാലമെന്ന ഒറ്റിറ്റി റിലീസും വലിയ വിജയം നേടിയിരുന്നു. അതിലെ പ്രകടനത്തിനാണ് നടി രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.