യുവ താരം ഷെയിൻ നിഗം തന്റെ കരിയറിൽ ഒരു ഹിറ്റ് കൂടി നേടുന്ന കാഴ്ചയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഷെയിൻ നിഗം ചിത്രമായ ഉല്ലാസം യുവ പ്രേക്ഷകരുടെ പിന്തുണയോടെ വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. കേരളത്തിലെ യുവ പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുത്തു എന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉല്ലാസത്തിനു തീയേറ്ററുകളിൽ നിന്ന് ലഭിച്ച പ്രേക്ഷക പിന്തുണ നമ്മുക്ക് കാണിച്ചു തരുന്നത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്‌ത ഈ റൊമാന്റിക് ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഷെയിൻ നിഗം തന്നെയാണ് ഈ ചിത്രത്തിലെ ഒരു മനോഹരമായ രംഗം പ്രേക്ഷകർക്കായി പങ്കുവെച്ചത്. നായികയുടെ മുഖം കൈകൾ കൊണ്ടുണ്ടാക്കിയ ഒരു ബ്രാക്കറ്റിലൂടെ നോക്കുന്ന നായകൻ, അതിനെ കുറിച്ച് വിശദീകരിക്കുന്ന രംഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഈ ബ്രാക്കറ്റിൽ ഇപ്പോൾ നമ്മൾ മാത്രമല്ലേയുള്ളു എന്ന ഷെയിൻ നിഗം കഥാപാത്രത്തിനെ ഡയലോഗ് പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്. രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ്. ഷെയിൻ നിഗമിനൊപ്പം തന്നെ നായികാ വേഷം ചെയ്ത പവിത്ര ലക്ഷ്മിയും അഭിനന്ദനം അർഹിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കോമഡി, പ്രണയം, വൈകാരിക മുഹൂർത്തങ്ങൾ, ഗാനങ്ങൾ എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനറാണ് ഉല്ലാസം. പ്രവീൺ ബാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിന് ഗാനങ്ങളൊരുക്കിയത് ഷാൻ റഹ്മാനും, പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.