ഈ ആഴ്ച്ച റിലീസ് ചെയ്യുന്ന പുതിയ ചിത്രമാണ് ബിജു മേനോൻ നായകനായ ആനക്കള്ളൻ. സുരേഷ് ദിവാകർ സംവിധാനം ചെയ്‌ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയകൃഷ്ണ ആണ്. അനുശ്രീ, ഷംന കാസിം എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രം ഇതിന്റെ ഗംഭീര ട്രയ്ലർ കൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി ഷംന കാസിം നടത്തിയ ഒരു ഫ്ലാഷ് മൊബ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. തൃശൂർ ശോഭ സിറ്റി മാളിൽ ആണ് കാണികളെ ഞെട്ടിച്ചു കൊണ്ട് ഈ ഫ്ലാഷ് മൊബ് അരങ്ങേറിയത്.
വലിയ ആൾക്കൂട്ടത്തിനിടയിലേക്ക് ഒരു പറ്റം ചെറുപ്പക്കാർ ഓടിയെത്തുകയും ആനക്കള്ളനിലെ പണ്ടെങ്ങാണ്ടോ രണ്ടാളു എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്ത ചുവടുകൾ വെക്കുകയും ആയിരുന്നു. ആനക്കള്ളൻ സ്‌പെഷ്യൽ ടീ ഷർട്ടും ധരിച്ചു ഡാൻസ് ചെയ്ത ഇവരുടെ കൂടെ വൈകാതെ ഷംന കാസിമും ജോയിൻ ചെയ്യുകയായിരുന്നു. തകർപ്പൻ ഡാൻസർ ആണ് താനെന്നു പല തവണ തെളിയിച്ചിട്ടുള്ള ഷംന മലയാള സിനിമയിൽ എത്തിയത് തന്നെ ഒരു ഗംഭീര ഡാൻസർ എന്ന പേരിൽ ആണ്. ഇപ്പോൾ മികച്ച നടി ആയും പേരെടുത്ത ഷംന തമിഴ്- മലയാളം ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി അഭിനയിച്ച ഒരു കുട്ടനാടൻ ബ്ലോഗിലൂടെ അടുത്ത കാലത്ത് മലയാളത്തിലേക്ക് തിരിച്ചു വന്ന ഷംന ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന കഥാപാത്രം ആണ് ആനക്കള്ളനിലേത്. മധു ബാലകൃഷ്‌ണനും അഫ്സലും പാടി നാദിർഷ ഈണമിട്ട ഗാനത്തിനാണ് ഷംനയും സംഘവും ചുവടു വെച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.