ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ മുഖ്യ വേഷത്തിൽ എത്തിയ ഒരു പരസ്യ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. തംബ്സ് അപ് എന്ന കോളയുടെ പരസ്യം ആണത്. അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ ആണ് ഈ പരസ്യ ചിത്രത്തിലെ പ്രത്യേകത. ഇനി റിലീസ് ചെയ്യാൻ ഉള്ള ഷാരൂഖ് ഖാന്റെ ആക്ഷൻ ചിത്രമായ പത്താനിലെ ലുക്കിലാണ് അദ്ദേഹം ഈ പരസ്യത്തിലും എത്തിയിരിക്കുന്നത്. സ്പൈ- ആക്ഷൻ ചിത്രമാണ് പത്താൻ എന്നത് കൊണ്ട് തന്നെ, ഈ പരസ്യത്തിലെ ആക്ഷൻ പ്രകടനം, ആ ചിത്രം ഇറങ്ങുന്നതിനു മുൻപുള്ള ഒരു ടീസർ ആയി കൂട്ടിയാൽ മതി എന്നാണ് സോഷ്യൽ മീഡിയയിലെ ഷാരൂഖ് ഖാൻ ആരാധകർ പറയുന്നത്. ഒരു ട്രയിനിലെ ആക്ഷൻ സീൻ ആണ് ഈ പരസ്യത്തിൽ കാണിച്ചിരിക്കുന്നത്.
സിദ്ധാർഥ് ആനന്ദ് ആണ് പത്താൻ എന്ന ചിത്രം ഒരുക്കുന്നത്. നീട്ടി വളർത്തിയ മുടിയോടു കൂടിയ ലുക്കിൽ ആണ് ഷാരൂഖ് ഖാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇത് കൂടാതെ ആറ്റ്ലി ഒരുക്കുന്ന ചിത്രം, രാജ് കുമാർ ഹിറാനി ഒരുക്കാൻ പോകുന്ന ചിത്രം എന്നിവയാണ് ഷാരൂഖ് ഖാൻ അഭിനയിക്കുന്നത്. സൽമാൻ ഖാൻ നായകനായി എത്തുന്ന ടൈഗർ മൂന്നാം ഭാഗത്തിൽ അതിഥി വേഷത്തിലും ഷാരൂഖ് ഖാൻ എത്തും. പത്താൻ എന്ന ചിത്രത്തിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ എന്നിവരെ വെച്ച് ബോളിവുഡിൽ ഒരു സ്പൈ യൂണിവേഴ്‌സ് ഒരുക്കാനുള്ള പരിപാടിയിലാണ് നിർമ്മാതാക്കൾ. ഹൃതിക് റോഷന്റെ സ്പൈ ചിത്രം വാർ ഒരുക്കിയതും സിദ്ധാർഥ് ആനന്ദ് ആണ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.