രാജ റാണി, ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റുകളായ തെരി, മെർസൽ, ബിഗിൽ എന്നിവക്ക് ശേഷം തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി ഒരുക്കിയ ചിത്രമാണ് ജവാൻ. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ഈ ചിത്രത്തിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റവും നടത്തിയിരിക്കുകയാണ് ആറ്റ്ലി. ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ജവാൻ ഈ വരുന്ന സെപ്റ്റംബർ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആഗോള റിലീസായെത്തും. കുറച്ചു നാൾ മുൻപ് പുറത്തു വന്ന ജവാൻ ട്രൈലെർ വമ്പൻ ജനശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്.
സിന്ദാ ബന്ദാ എന്ന ഈ ഗാനത്തെ സൗണ്ട് ഓഫ് ജവാൻ എന്ന വിശേഷണത്തോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ തകർപ്പൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. അനിരുദ്ധ് രവിചന്ദർ പാടുകയും സംഗീതം നൽകുകയും ചെയ്തിരിക്കുന്ന ഈ ഗാനത്തിൽ തമിഴ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണ് ഷാരൂഖ് ഖാൻ നൃത്തം ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം തകർപ്പൻ നൃത്തവുമായി സാനിയ മൽഹോത്രയും പ്രിയാമണിയും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 1500 നർത്തകരെ ഉൾപ്പെടുത്തി 15 കോടി രൂപ മുതൽ മുടക്കി ചിത്രീകരിച്ച ഈ ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ഷോബിയാണ്. ഏതായാലും സോഷ്യൽ മീഡിയയിൽ ഈ ഗാനം തരംഗമായതോടെ, ജവാന്റെ ഹൈപ്പ് വീണ്ടും ഉയർന്നിരിക്കുകയാണെന്നു തന്നെ പറയാം.
ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ അതിഥി താരമായി ദീപിക പദുക്കോണും വേഷമിട്ടിട്ടുണ്ട്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ജവാനിൽ ദളപതി വിജയ് അതിഥിയായി എത്തുമെന്നും ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷാരൂഖ് ഖാൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്‌ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.