പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ പ്രീ റിലീസ് ടീസറുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. യുവതാരം ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്ത ഈ ചിത്രം നാളെയാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസറുകളും അതിലെ ഹരീഷ് കണാരൻ കഥാപാത്രത്തിന്റെ രസകരമായ ഡയലോഗുകളും സൂപ്പർ ഹിറ്റായി മാറുകയാണ്. ചെറുപ്പക്കാരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താൻ കമ്മ്യൂണിസ്റ്റ് മാട്രിമോണിയുണ്ടാക്കണം എന്ന വഴി പാർട്ടിക്ക് പറഞ്ഞു കൊടുക്കുന്ന ഈ കഥാപാത്രത്തിന്റെ പുതിയ ഐഡിയയാണ് പുതിയ ടീസറിൽ കാണിക്കുന്നത്. പാർട്ടീന്റെ കൊടി പിടിച്ചിട്ട് ഒരു സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്താലോ എന്നാണ് വിവാഹിതനാകാൻ പോകുന്ന പാർട്ടി സഖാവിനോടുള്ള ഈ കഥാപാത്രത്തിന്റെ ചോദ്യം. ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയും സൂപ്പർ ഹിറ്റാണ്.
സഖാവ് ദിനേശൻ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആക്ഷേപ ഹാസ്യത്തിനൊപ്പം പ്രണയത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ സ്ഥാനമുണ്ട്. ആൻ ശീതൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.