എന്റെ ഉമ്മാന്റെ പേര് എന്ന ടോവിനോ തോമസ് ചിത്രത്തിലെ രണ്ടാമത്തെ ലിറിക് വീഡിയോ സോങ് ഇന്ന് റിലീസ് ചെയ്തു. മധു ചന്ദ്രിക എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു മാപ്പിള പാട്ടിന്റെ ഈണത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. സിതാര ആലപിച്ച ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണനും ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദറുമാണ്. ടോവിനോ തോമസിനൊപ്പം ഉർവശിയും പ്രധാന കഥാപാത്രം ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജോസ് സെബാസ്റ്റിയൻ ആണ്. അദ്ദേഹവും ശരത് ആർ നാഥും ചേർന്നാണ് ഈ ഫാമിലി ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസെഫും സി ആർ സലീമും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ട്രെയ്ലറും ആദ്യ ലിറിക് വീഡിയോ സോങ്ങും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ജോർഡി പ്ലാനെൽ ക്ലോസ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് അർജു ബെൻ ആണ്. സായി പ്രിയ ദേവ, സിദ്ദിഖ്, മാമുക്കോയ, ഹാരിഷ് കണാരൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധം ആണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇത് കൂടാതെ മാരി 2 എന്ന തമിഴ് ചിത്രവും ഈ ക്രിസ്മസിന് ടോവിനോ തോമസിന്റേതായി നമ്മുടെ മുന്നിൽ എത്തുന്നുണ്ട്. അതും നാളെ തന്നെ ആണ് റിലീസ് ചെയ്യുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.