ഹാജമൊയ്നു സംവിധാനം ചെയ്ത സ്‌കൂൾ ഡയറീസ് പേര് പോലെ തന്നെ ഒരു സ്‌കൂളും അവിടത്തെ വിദ്യാർത്ഥികളുടെയും കഥപറയുന്നു. ചിത്രം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാരയം ചെയ്യുന്നു. സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും തമ്മിലുള്ള സ്നേഹവും ബന്ധവും എങ്ങനെ ആയിരിക്കണമെന്നും ചിത്രം ചർച്ച ചെയ്യുന്നു. ഒരേ സമയം നല്ലൊരു വിഷയം ചർച്ച ചെയ്യുമ്പോഴും സസ്പന്സ് ഒട്ടും കൈവിടാതെ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച ഗാനങ്ങളും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി മികച്ച എന്റർടൈനർ കൂടിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതരായ ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. നായകന്മാരെ പോലെ തന്നെ ഏറെ പ്രധാനയം ചിത്രത്തിലെ നായികമാർക്കുമുണ്ട്. ചിത്രത്തിലെ നായകന്മാരാക്കി എത്തുന്നത്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ്. ചിത്രത്തിൽ എം. ജി. ശ്രീകുമാർ ഈണമിട്ട നാല് മനോഹര ഗാനങ്ങളുണ്ട്. ഗാനങ്ങൾ എല്ലാം ഇതിനോടകം തന്നെ വലിയ ശ്രദ്ധനേടിക്കഴിഞ്ഞു.
ചിത്രത്തിലേതായി ഇതുവരെ മൂന്ന് ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്ന് ഗാനങ്ങളും അവയുടെ വരികൾ കൊണ്ട് കൂടി ഏറെ വ്യത്യസ്തമാണ്. അമ്മയാണ് ആത്മാവിന് താളം എന്ന ഗാനം അക്ഷരമാല ക്രമത്തിലാണ് ചിട്ടപ്പെടുത്തിയതെങ്കിൽ മറ്റ് ഗങ്ങൾ ഒരേ അക്ഷരത്തിൽ തുടങ്ങുന്ന വരികളാലും ശ്രദ്ധേയമായി. ചിത്രത്തിലെ നായികമാർ ചുവടുകൾ വെക്കുന്ന അല്ലല്ലം ചൊല്ലി എന്ന അതിമനോഹര ഗാനമാണ് ഇപ്പോൾ ഒരു മില്യൺ കാഴ്ചക്കാരിലേക്ക് നീങ്ങുന്നത്. എം. ജി ശ്രീകുമാർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നായന നായരാണ്. സംവിധായകനായ ഹാജ മൊയ്നുവാണ് വരികൾ എഴുതിയിരിക്കുന്നത്. ഇതിനോടകം തന്നെ ഗങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രം മെയ് 18ന് തീയറ്ററുകളിൽ എത്തും.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.