മണിക്കൂറുകൾക്കുള്ളിൽ തന്നെ 5 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. സ്‌കൂൾ ഡയറീസ് എന്ന ഈ കൊച്ചു ചിത്രം നവാഗത സംവിധായകൻ എം. ഹാജമൊയ്നു ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനമാണ് ഇതിനോടകം ഹിറ്റായി മാറിയിരിക്കുന്നത്.
അല്ലെല്ലം ചൊല്ലി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നയന നായരാണ്. മലയാളികളുടെ പ്രിയങ്കരനായ ഗായകൻ എം. ജി. ശ്രീകുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. എം. ജി. ശ്രീകുമാർ ആലപിച്ച ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. അക്ഷരക്രമത്തിൽ ചിട്ടപ്പെടുത്തിയ ഗാനം അന്ന് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. അതിനുശേഷമാണ് പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
സംവിധായകനായ എം. ഹാജമൊയ്നു തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സ്കൂൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സസ്പെൻസ് ത്രില്ലറാണ്. സ്കൂളിൽ നടക്കുന്ന തിരോധാനവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ പങ്കുവയ്ക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖ താരങ്ങളായ ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. അർച്ചന, യമുന, റിമ, ഇന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ. ജി. കെ നന്ദകുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മസ്കറ്റ് മൂവി മേക്കേഴ്സ് നിർമിച്ച ചിത്രം മെയ് 11ന് തിയേറ്ററുകളിലെത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.