തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ശിവകാര്‍ത്തികേൻ നായകനായി എത്തുന്ന മാവീരന്‍ റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത യുവ സംവിധായകൻ മഡോണി അശ്വിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. കാര്‍ത്തിയുടെ നായികയായി വിരുമന്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദിതി ശങ്കര്‍ ആണ് ഈ ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികാ വേഷം ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ശങ്കറിന്റെ മകളാണ് അദിതി ശങ്കർ. ഒരു മാസ്സ് ചിത്രമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വിധു അയ്യണ്ണ ഛായാഗ്രഹണവും ഭരത് ശങ്കര്‍ സംഗീതവും ഒരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. ഇപ്പോഴിതാ ഇതിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.
ഇന്നലെ ഈ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരുന്നു.കബിലൻ, സി ആർ ലോകേഷ് എന്നിവർ വരികൾ രചിച്ച സീനാ സീനാ എന്ന ഈ ഗാനം, ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു തട്ടു പൊളിപ്പൻ ഗാനമായാണ് സീനാ സീനാ ഒരുക്കിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യോഗി ബാബു, സുനിൽ, കൗശിക് മഹത, മിഷ്കിൻ, സരിത, ഗൗണ്ടമണി, എന്നിവരും വേഷമിടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വ ആണ്. ഡോൺ എന്ന സൂപ്പർ മെഗാ ഹിറ്റിലൂടെ കഴിഞ്ഞ വർഷം കയ്യടി നേടിയ ശിവകാർത്തികേയന്റെ പ്രിൻസ് എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം പരാജയപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ മാവീരൻ കാത്തിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.