മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ’സാവുസായ്’ വൈറലാകുന്നു. ഗാനത്തിന്റെ ബീറ്റ്സും ലിറിക്സും ആരാധകർ ഏറ്റെടുത്തതോടെ ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് റിലീസ് ചെയ്ത ഗാനം സോണി മ്യൂസിക്ക് സൗത്ത്’ന്റ യു ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ഗാനം ട്രെൻഡിങ്ങിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് മലയാളത്തിൽ അധികം വന്നിട്ടില്ലാത്തതിനാൽ ‘സാവുസായ്’ക്ക് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയിരിക്കുന്നത്. ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്.
ആശ്വിന്റെ വാക്കികൾ, “ഞാൻ സംഗീതത്തിലേക്ക് ചുവടു വെക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ഇപ്പോൾ എനിക്ക് പത്തൊൻപത് വയസ്സായി. ലിൽ പയ്യൻ 2022 മുതൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പും ഡ്രില്ലുകളിലും ഞങ്ങൾ പര്യവേഷണം നടത്തിയിട്ടുണ്ട്. ‘സാവുസായ്’യുടെ സൃഷ്ടി രസകരമായിരുന്നെങ്കിലും അത് അനായാസമായിരുന്നു. എല്ലാവരും ഇത് ആസ്വദിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനിയും വ്യത്യസ്മായ സംഗീതവുമായ് ഇനിയും ഞങ്ങൾ വരും. കാത്തിരിക്കുക.”
ലിൽ പയ്യന്റെ വാക്കുകൾ,”ഇതിനോടകം നിരവധി സംഗീത നിർമ്മാതാക്കളോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങൾ എന്നിലെ കലയെ വികസിപ്പിക്കാൻ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ഗാനമായ ‘സാവുസ’ സാംസ്കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളർച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ.”
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.