കഴിഞ്ഞ വർഷം പുറത്തു വന്നു വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി എന്ന നവാഗത സംവിധായകൻ ഒരുക്കി, ബാലു വർഗീസ്, ലുഖ്മാൻ, ബിനു പപ്പു, മമിതാ ബൈജു, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, വിനായകൻ, ഷൈൻ ടോം ചാക്കോ, മാത്യു തോമസ് എന്നിവരൊക്കെ അഭിനയിച്ച ഈ ചിത്രം, തീയേറ്ററിലും അതിനു ശേഷം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ സംവിധാന സംരംഭവുമായി പ്രേക്ഷകരുടെ മുന്നിൽ എത്താനുള്ള ഒരുക്കത്തിലാണ് തരുൺ മൂർത്തി. സൗദി വെള്ളക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം വരുന്ന മെയ് ഇരുപതിന് ആണ് റിലീസ് ചെയ്യുക. ഇതിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിന്റെ ആദ്യ ടീസർ കൂടി പുറത്തു വന്നിരിക്കുകയാണ്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. നിഷാദ് യൂസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പാലി ഫ്രാന്‍സിസ്, ക്യാമെറ ചലിപ്പിച്ചത് ശരൺ വേലായുധൻ എന്നിവരാണ്. ഏകദേശം ഇരുപതോളം വക്കീലന്മാർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് തരുൺ മൂർത്തി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഇതിലെ പോലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണ്ണതക്കു വേണ്ടി പോലീസ് ഓഫിസര്മാരുടെ സഹായവും ഉണ്ടായിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.