തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട ട്രെയ്ലര്. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ വൈകുന്നേരമാണ് റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ ട്രെയ്ലര് ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ചിത്രത്തിന് മേലുള്ള ആരാധകരുടെ പ്രതീക്ഷയിപ്പോൾ വാനോളമാണ്. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ട്രൈലെർ ഇപ്പോൾ റെക്കോർഡ് കാഴ്ചക്കാരെയാണ് നേടിക്കൊണ്ടിരിക്കുന്നത്. ജനുവരി 13 ന് റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്ന ഈ ചിത്രം കോവിഡ് മൂന്നാം തരംഗം മൂലം മാറ്റി വെക്കുകയായിരുന്നു.
പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. എസ്. തമന് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്. മാധിയാണ് നിർവഹിച്ചിരിക്കുന്നത്. മാര്‍ത്താണ്ഡ് കെ വെങ്കിടേഷ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം നേരത്തെ പുറത്ത് വന്നു വമ്പൻ ഹിറ്റായി മാറിയിരുന്നു. കലാവതി എന്ന് തുടങ്ങുന്ന ആ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റെക്കോർഡ് സൃഷ്ടിച്ചത്. സിദ് ശ്രീറാം ആലപിച്ചിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അനന്ത് ശ്രീറാമാണ്. വെണ്ണല കിഷോർ, സുബ്ബരാജു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.