ക്വീൻ, ലൂസിഫർ, പതിനെട്ടാം പടി, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായ നടിയാണ് സാനിയ ഇയ്യപ്പൻ. അഭിനയ മികവ് കൊണ്ടും നൃത്തം ചെയ്യാനുള്ള കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക പ്രീതി നേടിയ ഈ നടിയുടെ പുതിയ ഡാൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രത്തിലെ വാത്തി കമിങ് എന്ന ഗാനത്തിന്റെ കവർ വേർഷനായാണ് സാനിയയുടെ നൃത്തം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ വീഡിയോയുടെ ഏറ്റവും വലിയ സവിശേഷത, ഇതിൽ സാനിയയുടെ ഒപ്പം ചുവടു വെച്ചിരിക്കുന്നത് സാനിയയുടെ അച്ഛനായ ഇയ്യപ്പനാണ് എന്നതാണ്. അച്ഛനും മകളും തകർത്തു നൃത്തം വെക്കുന്ന ഈ വീഡിയോ ഫാദേഴ്‌സ് ഡേ ആയിരുന്ന ഇന്നലെയാണ് പുറത്തു വന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ സാനിയ പുറത്തു വിട്ടിരിക്കുന്ന ഈ വീഡിയോ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദളപതി വിജയ്‌ക്കുള്ള ഒരു ജന്മദിന സമ്മാനമാണ് എന്ന് കൂടി പറയാം.
ഇനി റിലീസ് ചെയ്യാൻ പോകുന്ന മാസ്റ്റർ എന്ന ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ആണ് ഈ ഗാനത്തിന് ഈണമിട്ടത്. സൂപ്പർ ഹിറ്റായി മാറിയ ഈ ഗാനത്തിനൊപ്പം വിജയ് ആലപിച്ച കുട്ടി സ്റ്റോറി എന്ന ഗാനവും ഇപ്പോഴേ വമ്പൻ ഹിറ്റായി കഴിഞ്ഞു. ലോകേഷ് കനകരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം എക്സ് ബി ക്രീയേഷന്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോയാണ് നിർമ്മിച്ചിരിക്കുന്നത്. വിജയ്ക്ക് ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, മാളവിക മോഹനൻ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഏതായാലും ഇന്ന് ജന്മദിനമാഘോഷിക്കുന്ന ദളപതിക്കു ആശംസകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഇന്ത്യൻ സിനിമാ ലോകവും ദളപതി ആരാധകരും.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.