മലയാളത്തിലെ പ്രശസ്ത യുവനടിമാരിൽ ഒരാളായ സാനിയ ഇയ്യപ്പന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ നടി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോൾ വലിയ രീതിയിലാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. തന്റെ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ സാനിയ പുതിയ ചില വർക്ക് ഔട്ടുകൾ ആണ് ഇപ്പോൾ ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം വഴിയും ഒട്ടേറെ വിഡിയോകൾ സാനിയ ഇങ്ങനെ പുറത്തു വിടാറുണ്ട്. മികച്ച ഒരു നർത്തകിയും കൂടിയായ സാനിയ ഡാൻസ് വീഡിയോകളും പുറത്തു വിടാറുണ്ട്. മലയാള സിനിമയിൽ തന്നെ ഇത്രയും മെയ് വഴക്കം ഉള്ള മറ്റൊരു നടി ഉണ്ടാവില്ല എന്ന് തന്നെ പറയാൻ സാധിക്കും. അത്കൊണ്ട് തന്നെ നൃത്ത രംഗങ്ങളിൽ തൊട്ടു ആക്ഷൻ രംഗങ്ങളിൽ വരെ സാനിയ പുലർത്തുന്ന മികവ് വളരെ വലുതാണ്. ബാലതാരമായി സിനിമയിൽ വന്നു പിന്നീട് ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ നായികാ വേഷം ചെയ്തു കയ്യടി നേടിയ ആണ് സാനിയ.
ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലും മടി കാണിക്കാത്ത സാനിയ, ഏറ്റവും പുതിയ ഫാഷനും മോഡേൺ ജീവിത രീതിയും പിന്തുടരുന്ന ആള് കൂടിയാണ്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ അതിൽ സെക്കന്റ് റണ്ണർ അപ് ആയി മാറിയാണ് ആദ്യം ശ്രദ്ധ പിടിച്ചു പറ്റിയത്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച സാനിയ, വേദം, ക്വീൻ, പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. സല്യൂട്ട് എന്ന ദുൽഖർ സൽമാൻ- റോഷൻ ആൻഡ്രൂസ് ചിത്രമായിരിക്കും സാനിയയുടെ അടുത്ത റിലീസ്.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.