മലയാള സിനിമയുടെ പുതു തലമുറയിലെ ശ്രദ്ധേയയായ നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ വന്നു പിന്നീട് ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ നായികാ വേഷം ചെയ്തു കയ്യടി നേടിയ സാനിയ വളരെ പെട്ടെന്നാണ് മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധാ കേന്ദ്രമായി മാറിയത്. വളരെ മികച്ച ഒരു നർത്തകിയായ സാനിയ ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിലും മടി കാണിക്കാത്ത നടിയാണ്. ഏറ്റവും പുതിയ ഫാഷനും മോഡേൺ ജീവിത രീതിയും പിന്തുടരുന്ന ഈ നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്കും ആരാധകർ ഏറെ. ഇത് കൂടാതെ തന്റെ വർക്ക് ഔട്ട് വീഡിയോകൾ, നൃത്ത വിഡിയോകൾ എന്നിവ യൂട്യൂബ് ചാനൽ വഴിയും സാനിയ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ മാലി ദ്വീപിൽ ചിലവിട്ട ഒഴിവു ദിനങ്ങളുടെ വീഡിയോ ആണ് സാനിയ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഗ്ലാമർ വേഷങ്ങളിൽ മാലി ദ്വീപിൽ ഉല്ലസിക്കുന്ന സാനിയയുടെ ഈ വീഡിയോ വൈറലായി മാറുകയാണ്.
https://www.instagram.com/p/COp78vgHAfw/?utm_source=ig_web_copy_link
തന്റെ പത്തൊൻപതാം ജന്മദിനം സാനിയ ആഘോഷിച്ചത് മാലി ദ്വീപിലാണ്. ആ സമയത്തെ ചിത്രങ്ങൾ സാനിയ പുറത്തു വിട്ടത് വലിയ ശ്രദ്ധ നേടിയെടുത്തിരുന്നു. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ അതിൽ സെക്കന്റ് റണ്ണർ അപ് ആയി ശ്രദ്ധ നേടി. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അവതരിപ്പിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ നടി ചെയ്ത മറ്റു ചിത്രങ്ങൾ അപ്പോത്തിരിക്കിരി, വേദം, ക്വീൻ, പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നിവയാണ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.