ഈ വർഷം റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ തമിഴ് ചിത്രമാണ് ധനുഷ്, നിത്യ മേനോൻ എന്നിവർ വേഷമിട്ട തിരുച്ചിത്രമ്പലം. അനിരുദ്ധ് ഈണം പകർന്ന അതിലെ ഗാനങ്ങളും വമ്പൻ ഹിറ്റായിരുന്നു. അതിലെ മേഘം കറുകത എന്ന ഗാനവും അതിൽ ധനുഷ്- നിത്യ മേനോൻ ടീമിന്റെ നൃത്തവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. അതിലെ അവരുടെ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ട് ഒട്ടേറെ ഡാൻസ് വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത്. ഇപ്പോഴിതാ ആ ട്രെൻഡിനൊപ്പം ഒരു ഡാൻസ് വീഡിയോയുമായി വന്നിരിക്കുന്നത് പ്രശസ്ത മലയാള നടിയും നടനുമായ സാനിയ ഇയ്യപ്പനും റംസാനുമാണ്. മികച്ച നർത്തകർ കൂടിയായ ഇരുവരും ചേർന്ന് ആ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുകൾ വെക്കുന്ന വീഡിയോ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
https://www.instagram.com/p/CkI_gNTuoco/
ബാലതാരമായി സിനിമയിൽ വന്ന്, പിന്നീട് ക്വീൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ നായികാ വേഷം ചെയ്തു കയ്യടി നേടിയ നടിയാണ് സാനിയ. അതിനു ശേഷം പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് എന്ന ചിത്രങ്ങളിൽ ആണ് സാനിയ അഭിനയിച്ചത്. ഇനി റിലീസ് ചെയ്യാൻ പോകുന്ന റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ചിത്രമായ സാറ്റർഡേ നൈറ്റിലും സാനിയ വേഷമിട്ടിട്ടുണ്ട്. നർത്തകനായി റിയാലിറ്റി ഷോകളിലൂടെ തിളങ്ങിയ റംസാൻ സിനിമയിൽ ശ്രദ്ധ നേടുന്നത്, ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രത്തിലെ വേഷത്തിലൂടെയും അതിലെ നൃത്തത്തിലൂടെയുമാണ്. നേരത്തെ പ്രിയ പ്രകാശ് വാര്യരോടൊപ്പം റംസാൻ നൃത്തം ചെയ്ത വീഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.