പ്രശസ്ത മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മിയും തമിഴ് യുവ താരം വിഷ്ണു വിശാലും പ്രധാന വേഷം ചെയ്‌ത ഗാട്ടാ ഗുസ്തി എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഡിസംബർ രണ്ടിന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ മുന്നേറുന്നത്. ഒരു ഫൺ ഫാമിലി എന്റർടൈനറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഈഗോയുടെ കഥയാണ് ഈ ചിത്രം പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്. ചെല്ല അയ്യാവുവാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആര്‍.ടി. ടീം വര്‍ക്‌സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ സൂപ്പർ ഹിറ്റാണ്.
സണ്ട വീരാച്ചി എന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയിൽ ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവേക് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കിടക്കുഴി മാരിയമ്മാൾ ആണ്. ജസ്റ്റിൻ പ്രഭാകരനാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥന്‍ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രസന്ന ജി.കെ ആണ്. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ കോമെഡിക്കൊപ്പം സ്പോർട്സിനും പ്രാധാന്യമുണ്ട്. ഇപ്പോൾ തമിഴിൽ ഏറെ സജീവമായ ഐശ്വര്യ ലക്ഷ്മിയുടെ ഏഴാമത്തെ തമിഴ് ചിത്രമാണ് ഗാട്ടാ ഗുസ്തി. ആക്ഷൻ, ജഗമേ തന്തിരം, പുത്തം പുതു കാലേയ് വിധിയാതാ, പൊന്നിയിൻ സെൽവൻ ഭാഗം 1 , ഗാർഗി, ക്യാപ്റ്റൻ എന്നിവയാണ് ഐശ്വര്യ ലക്ഷ്മി നേരത്തെ അഭിനയിച്ച തമിഴ് ചിത്രങ്ങൾ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.