മലയാള സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. ഒരുപിടി മികച്ച കഥാപാത്രങ്ങളെ നമ്മുക്ക് സമ്മാനിച്ച ഈ നടി സൗന്ദര്യം കൊണ്ടും അഭിനയത്തികവ് കൊണ്ടും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കലാകാരിയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ ലിസ്റ്റിൽ ഒരു സ്ഥാനം എന്നുമർഹിക്കുന്ന ഈ നടി കാമ്പുള്ള വേഷങ്ങളും അതുപോലെ വളരെ രസകരമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. നടൻ ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന സംയുക്ത അതിനു ശേഷം ഈ അടുത്തകാലത്താണ് പരസ്യ ചിത്രത്തിൽ ബിജു മേനോനൊപ്പം അഭിനയിച്ചു കൊണ്ട് തിരിച്ചു വന്നത്. ഇപ്പോഴും തന്റെ ആരോഗ്യവും സൗന്ദര്യവും കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുവായ സംയുക്ത വർമയുടെ ആരോഗ്യ രഹസ്യം ചിട്ടയായ വ്യായാമവും യോഗ പരിശീലനവുമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നതും സംയുക്തയുടെ ഒരു യോഗാസന മുറയുടെ വീഡിയോയാണ്.
അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി ഉർധവ ധനുരാസനത്തിലേക്ക് മടങ്ങുക എന്നാണ് തന്റെ യോഗാസന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് കൊണ്ട് സംയുകത കുറിച്ചിരിക്കുന്നത്. യോഗാസനത്തിലെ തന്നെ കഠിനമായ മുറകളിലൊന്നായ ഉർധവ ധനുരാസനം ആണ് സംയുകത വീഡിയോയിൽ ചെയ്യുന്നത്. 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്ന സംയുക്ത മൈസൂരിൽ നിന്നാണ് യോഗയിൽ പരിശീലനം നേടിയത്. യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സംയുക്ത സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംയുക്ത അവസാനമായി അഭിനയിച്ച ചിത്രം പതിനെട്ടു വർഷം മുൻപ് റിലീസ് ചെയ്ത തെങ്കാശി പട്ടണത്തിന്റെ അതേ പേരിലുള്ള തമിഴ് റീമേക് ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.