തെന്നിന്ത്യയിലെ ഏറ്റവും പോപ്പുലറായ നായികമാരിലൊരാളാണ് ഇന്ന് സാമന്ത. ലേഡി സൂപ്പർ സ്റ്റാർ നയൻ താര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്ന തെന്നിന്ത്യൻ നായികാ താരം കൂടിയാണ് സാമന്ത. അഞ്ചു കോടി രൂപ ആണ് സാമന്ത ഇപ്പോൾ വാങ്ങുന്ന പ്രതിഫലം. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ സമാന്ത, തെലുങ്കിലെ സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും തെലുങ്കിലെ യുവ താരമായ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു എങ്കിലും, ഈ അടുത്തിടെ ആണ് അവർ വേർപിരിയാൻ തീരുമാനിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള സാമന്ത ഇപ്പോൾ വെബ് സീരീസുകളും ചെയ്യുന്നുണ്ട്. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2 ലെ തകർപ്പൻ പ്രകടനവും പുഷ്പ എന്ന തെലുങ്കു ചിത്രത്തിലെ ഐറ്റം ഡാൻസ് നേടിയ വമ്പൻ ജനപ്രീതിയും സാമന്തയുടെ താരമൂല്യം വർധിപ്പിച്ചിരിക്കുകയാണ്.
ഗ്ലാമർ വേഷങ്ങൾ ചെയ്യാനും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടാനും മടി കാണിക്കാത്ത ഈ നടിയുടെ ഏറ്റവും പുതിയ വീഡിയോ ആണ് വൈറൽ ആവുന്നത്. റെഡ് കാർപെറ്റ് ക്രിട്ടിക് ചോയ്സ് അവാർഡ് ചടങ്ങിലേക്ക് സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയുമുള്ള വസ്ത്രത്തിൽ സാമന്ത എത്തുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കടും പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് സാമന്ത എത്തുന്നത്. സാമന്ത അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത് കാത്തുവാക്കുല രണ്ടു കാതല്‍, ശാകുന്തളം, യശോദ എന്നീ ചിത്രങ്ങൾ ആണ്. മനോജ് ബാജ്‌പേയി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫാമിലി മാന്‍ 2 വെബ് സീരിസിലെ രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രത്തിലൂടെ ഈ നടി ഇന്ത്യ മുഴുവൻ ജനപ്രീതി നേടിയെടുത്തിരുന്നു.
ഫോട്ടോ കടപ്പാട്: Friday Culture
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.