തെന്നിന്ത്യയിലെ ഏറ്റവും പോപ്പുലറായ നായികമാരിലൊരാളാണ് സാമന്ത. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ സമാന്ത, തെലുങ്കിലെ സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും തെലുങ്കിലെ യുവ താരമായ നാഗ ചൈതന്യയുടെ ഭാര്യ കൂടിയാണ്. തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള സാമന്ത തമിഴിൽ ദളപതി വിജയ്ക്കൊപ്പവും സുപ്പർ ഹിറ്റ് ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദളപതി വിജയ് നെ അനുകരിച്ചു കയ്യടി നേടുകയാണ് ഈ നടി. സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാളാണ് വിജയ്. വിജയ്‌യുടെ നൃത്തത്തെക്കുറിച്ചു അവതാരകൻ ചോദിച്ചപ്പോഴാണ് സാമന്ത അദ്ദേഹത്തെ അനുകരിച്ചത്.
വിജയ് എങ്ങനെയാണ് ഡാൻസ് മാസ്റ്റർ പറഞ്ഞു കൊടുക്കുന്ന സ്റ്റെപ്പുകൾ നോക്കി പഠിക്കുന്നത് എന്നും അതിനു ശേഷം എങ്ങനെയാണ് അവരോട് പ്രതികരിക്കുന്നതെന്നുമാണ് സാമന്ത അനുകരിച്ചു കാണിക്കുന്നത്. പണ്ടൊക്കെ വിജയ് സർ സ്റ്റെപ്പുകൾ റിഹേഴ്സൽ നടത്തി നോക്കുമായിരുന്നു എന്നും ഇപ്പോൾ ഡാൻസ് മാസ്റ്റർ കാണിക്കുന്നത് നോക്കി തന്നെ അദ്ദേഹം അത് പഠിച്ചു എടുത്തു മനോഹരമായ രീതിയിൽ അവതരിപ്പിക്കുമെന്നും സാമന്ത പറയുന്നു. അതിനു പിന്നിൽ രഹസ്യം എന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സാമന്ത പറയുന്നു. വിജയ് സംസാരിക്കുന്ന രീതി വരെ സാമന്ത അനുകരിച്ചു കാണിക്കുന്നുണ്ട്. ഏതായാലും ദളപതിയെ സാമന്ത അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കത്തി, തേരി, മേഴ്സൽ തുടങ്ങിയ തമിഴ് ചിത്രങ്ങളിലാണ് സാമന്ത ദളപതി വിജയ്‌യുടെ നായികാ വേഷം ചെയ്തത്. ഇപ്പോൾ ഏതാനും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഈ നടി.
വീഡിയോ കടപ്പാട്: IndiaGlitz Tamil Movies
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.