ഷാരൂഖ് ഖാൻ നായകനായ പത്താൻ എന്ന ചിത്രം കാണാൻ പോയ പ്രേക്ഷകർക്ക് അടിച്ച ഡബിൾ ലോട്ടറി പോലെയാണ് അതിലെ സൽമാൻ ഖാന്റെ അതിഥി വേഷവും, ആ ചിത്രത്തോടൊപ്പം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച സൽമാൻ ഖാൻ ചിത്രമായ കിസി കാ ഭായ് കിസി കി ജാൻ എന്നതിന്റെ ടീസറും ലഭിച്ചത്. ഇപ്പോൾ ആ ടീസർ യൂട്യൂബിലും റീലീസ് ചെയ്തിട്ടുണ്ട്. പതിവ് പോലെ സ്റ്റൈലിഷ് മാസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സൽമാൻ ഖാൻ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫർഹദ് സംജി ആണ്. തമിഴ്- തെലുങ്ക് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ശൈലിയിൽ ഒരുക്കിയ ഈ ചിത്രത്തിൽ തെന്നിന്ത്യയിലും കഥ നടക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. മുണ്ട് മടക്കി കുത്തി, തെന്നിന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് നൃത്തമുൾപ്പെടെ ചെയ്യുന്ന സൽമാൻ ഖാനെ നമ്മുക്ക് ഇതിൽ കാണാൻ സാധിക്കും.
രണ്ട് ലുക്കിലാണ് അദ്ദേഹം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. പൂജ ഹെഗ്ഡേയാണ് ഇതിലെ നായികയായി അഭിനയിച്ചിരിക്കുന്നത്. തെലുങ്ക് സൂപ്പർ താരമായ വെങ്കിടേഷ് ദഗ്ഗുബട്ടി നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വില്ലനായി എത്തുന്നത് മറ്റൊരു തെലുങ്ക് താരമായ ജഗപതി ബാബു ആണ്. സൽമാൻ ഖാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. വി മണികണ്ഠൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രവി ബസ്രുർ, ഹിമേഷ് രേഷമിയ, ദേവി ശ്രീ പ്രസാദ്, സുഖ് വീർ, പായൽ ദേവ്, സാജിദ് ഖാൻ, അമാൽ മല്ലിക് എന്നിവർ ചേർന്നാണ്. മയൂരേഷ് സാവന്ത് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ഈ വർഷം ഈദ് റിലീസ് ആയാണ് എത്തുക.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.