അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ നായികയാണ് സായി പല്ലവി. ചിത്രത്തിലെ സായി പല്ലവിയുടെ ഗംഭീര പ്രകടനം അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം വലിയ വിജയമായതോടെപ്പം സായി പല്ലവി മലയാളത്തിലെ പോലെ തമിഴ് പ്രേക്ഷകർക്കും സുപരിചിതയായി മാറി. പക്ഷെ വലിയ താരമായി മാറിയെങ്കിലും സായി പല്ലവി സിനിമയിലേക്ക് തിരിച്ചെത്തുന്നത് ഒരു വർഷത്തിന് ശേഷമായിരുന്നു. ദുൽഖർ സൽമാൻ നായകനായ ചിത്രം കലിയിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത് എങ്കിലും വൈകാതെ സായി പല്ലവി തെലുങ്ക് സിനിമകളിൽ പിന്നീട് വലിയ താരമായി മാറുകയായിരുന്നു. ഹാപ്പി ഡേയ്സ് ഉൾപ്പെടെ വലിയ ഹിറ്റുകൾ തീർത്ത ശേഖർ കമ്മൂല സംവിധാനം ചെയ്ത ചിത്രം ഫിദയിലൂടെയായിരുന്നു സായി പല്ലവിയുടെ തെലുങ്ക് അരങ്ങേറ്റം. ചിത്രം വലിയ വിജയമാവുകയും ചെയ്തു. പിന്നീട് നാനി നായകനായ എം. സി. എ എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി തെലുങ്കിൽ തിളങ്ങിയത്.
ചിത്രം വലിയ ഹിറ്റായി മാറിയതിനോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തിരുന്നു. സായി പല്ലവിയുടെ അതിമനോഹരമായ നൃത്തച്ചുവടുകളുള്ള ചിത്രത്തിലെ ഗാനം ഇപ്പോഴാണ് പുറത്തുവരുന്നത്.
എന്തായാലും ആരാധകർ കാത്തിരുന്ന ഗാനം എത്തിയതോടുകൂടി ഏവരും ആഘോഷമാക്കുകയാണ്. തെലുങ്ക് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. ചിത്രത്തിന്റെ വലിയ ബോക്സ് ഓഫീസ് വിജയവും സായി പല്ലവിയുടെ നൃത്തവും വളരെയധികം സ്റ്റാർ വാല്യൂ ഉയർത്തിയിട്ടുണ്ട് എന്ന് തന്നെ പറയാം. തെലുങ്കിൽ നിന്നും തമിഴിൽ നിന്നും ആയി സായി പല്ലവിയുടെ നിരവധി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.