ആചാരങ്ങളും വിശ്വാസങ്ങളും പ്രമേയമാക്കി കന്നഡയിൽ നിന്ന് എത്തിയ ത്രില്ലർ ചിത്രം കാന്താര ഇന്ത്യൻ മുഴുവൻ നേടിയ വിജയവും ജനശ്രദ്ധയും വളരെ വലുതായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമെന്ന സൂചന നൽകുന്ന ഒരു വമ്പൻ തെലുങ്ക് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ തയ്യാറെടുക്കുകയാണ്. വിരൂപാക്ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് ധരം തേജ് ആണ് നായകനായി അഭിനയിക്കുന്നത്. മലയാളി താരം സംയുക്ത മേനോൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‍സ് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് വിരൂപാക്ഷ എന്നാണ് ഈ വീഡിയോ നമ്മുക്ക് നൽകുന്ന സൂചന. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നായകനായ സായ് ധരം തേജയുടെ പതിനഞ്ചാമത് ചിത്രം കൂടിയാണ്.
പ്രശസ്ത നിർമ്മാതാക്കളായ ബി വി എസ്എ ൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവർ പണം മുടക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് ദാന്തുവാണ്. 1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രം, വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഖീകരിക്കുന്ന ചില വലിയ പ്രശ്നങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. അടുത്ത വർഷം ഏപ്രിൽ 21 ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ശ്യാം ദത്ത് ക്യാമറ ചലിപ്പിക്കുമ്പോൾ, അജനീഷ് ലോകനാഥ് ആണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നവീൻ നൂലിയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.