മോഡലിംഗ്, അഭിനയം, അവതരണം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് സാധിക വേണുഗോപാൽ. സിനിമയ്ക്ക് പുറമേ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചും താരം അഭിനയ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ വീണ്ടുമൊരു ഷോർട്ട് ഫിലിമിലൂടെ ഏവരെയും സാധിക വേണുഗോപാൽ ഞെട്ടിച്ചിരിക്കുകയാണ്. ഹോട്ട് ഡേറ്റ് എന്ന പേരിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് സാധിക തന്റെ ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ഷോർട് ഫിലിം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സാധിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ഷോർട്ട് ഫിലിം പേര് സൂചിപ്പിക്കും പോലെ തന്നെ ചൂടൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. സാധിക്കയെക്കൂടാതെ മലയാളികള്ക്ക് ഏറെ സുപരിചിതമായ നിരവധി താരങ്ങൾ ഷോർട്ട് ഫിലിമിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കീഴാറ്റൂർ, ഷോബി തിലകൻ എന്നിവരും ഹോട്ട് ഡേറ്റിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഗ്ലാമർ രംഗങ്ങൾക്ക് പുറമേ ചിത്രത്തിൽ സാധികയുടെ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഹോട്ട് ഡേറ്റിന്റെ മറ്റൊരു ഹൈലൈറ്റ്. സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയത്തെ വളരെ വ്യത്യസ്തമായ രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നത് നിതീഷ് നീലൻ ആണ്. സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക. ഷോർട് ഫിലിമിലെ താരത്തിന്റ പ്രകടനത്തിനു മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.