Sachin Official Teaser Surpassed 1 Million Views
ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സച്ചിൻ. മണി രത്‌നം എന്ന ഫഹദ് ഫാസിൽ ചിത്രമൊരുക്കി ഏതാനും വർഷങ്ങൾക്കു മുൻപ് അരങ്ങേറിയ സന്തോഷ് നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപ് യുവ താരം നിവിൻ പോളി പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ 1 മില്യൺ വ്യൂസ് പിന്നിട്ടു ഈ ടീസർ മുന്നോട്ടു കുതിക്കുകയാണ്. അജു വർഗീസും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അന്നാ രാജൻ ആണ്.
ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും കൂടിയായ എസ് എൽ പുരം ജയസൂര്യ ആണ്. ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏറെ രസകരമായ ഇതിന്റെ ടീസർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അന്ന രാജൻ എന്നിവർ അവതരിപ്പിക്കുന്ന സച്ചിൻ, അഞ്ജലി എന്നീ കഥാപാത്രങ്ങളുടെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹാരിഷ് കണാരൻ, അപ്പാനി ശരത്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു, കൊച്ചു പ്രേമൻ, ബാലാജി ശർമ്മ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നീൽ ഡികുന്ന ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ഷാൻ റഹ്മാനും ഈ ചിത്രം എഡിറ്റ് ചെയ്തത് രഞ്ജൻ അബ്രഹാമും ആണ്.
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
അന്തരിച്ചു പോയ പ്രശസ്ത നടനും ഗായകനുമായ കലാഭവൻ മണി പാടിയ സൂപ്പർ ഹിറ്റ് ഗാനം " സോന സോന" യുടെ…
This website uses cookies.