ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സച്ചിൻ എന്ന ചിത്രം ഇപ്പോൾ കേരളത്തിലും വിദേശത്തും സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയകരമായ പ്രദശനം രണ്ടാം വാരം തുടരവേ പുതിയ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിറഞ്ഞ രസകരമായ ഒരു ക്ലീൻ എന്റർറ്റെയിനെർ ആയാണ് സച്ചിൻ ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റിന്റെ ആവേശവും പ്രണയവും തമാശയും നിറഞ്ഞ ഈ ചിത്രം കുടുംബ പ്രേക്ഷകരും യുവാക്കളും ഇരു കയ്യും നീട്ടിയാണ് ഏറ്റെടുത്തുകൊണ്ടിരിക്കുന്നത് . മണി രത്‌നം എന്ന ഫഹദ് ഫാസിൽ ചിത്രമൊരുക്കി അരങ്ങേറിയ സന്തോഷ് നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും കൂടിയായ എസ് എൽ പുരം ജയസൂര്യ ആണ്.
ഹരിഷ് കണാരൻ, അപ്പാനി ശരത്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു, കൊച്ചു പ്രേമൻ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രാജൻ ആണ്. ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം . രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും കാമറ ചലിപ്പിച്ചിരിക്കുന്നത് നീൽ ഡി ആണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.