സൂപ്പർ ഹിറ്റ് രചയിതാവും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനേയും പ്രശസ്ത സംവിധായകനും നടനുമായ ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ അവാർഡ് ജേതാവായ ആളൊരുക്കമെന്ന ചിത്രത്തിന്റെ സംവിധായകൻ വി സി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് സബാഷ് ചന്ദ്രബോസ്. വരുന്ന ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിലെത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യാവസാനം പൊട്ടിചിരിയുണർത്തുന്ന ഈ ട്രൈലെർ സൂചിപ്പിക്കുന്നത് ഒരു വലിയ ചിരിവിരുന്നു തന്നെയാവും ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, കുറച്ചു നാൾ മുൻപ് നടൻ ജയസൂര്യ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിലെ പാട്ടുകൾ, ഇതിന്റെ ടീസർ എന്നിവയും പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നു.
1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം രചിച്ചത് സംവിധായകൻ വിസി അഭിലാഷ് തന്നെയാണ്. ഒരു കളർ ടിവിയുണ്ടാക്കുന്ന പ്രശ്‌നമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സൂചനയും ഇതിന്റെ ട്രൈലെർ തരുന്നുണ്ട്. സജിത്ത് പുരുഷൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റ് ചെയ്തത് സ്റ്റീഫൻ മാത്യു എന്നിവരാണ്. ഇർഷാദ്, ധർമജൻ, ജാഫർ ഇടുക്കി, സുധി കോപ്പ, സ്നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്., ശ്രീജ ദാസ്, അദിതി, ബാലു, സഫ്‌വാൻ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഹാസ്യത്തിനൊപ്പം പ്രണയവും ചിത്രത്തിലുണ്ടെന്നും ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നുണ്ട്. വി സി അഭിലാഷിന്റെ ആദ്യ ചിത്രമായ ആളൊരുക്കത്തിലൂടെയാണ് നടൻ ഇന്ദ്രൻസ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.