തെന്നിന്ത്യൻ സിനിമയുടെ മെഗാ സ്റ്റാർ ആയ ചിരഞ്ജീവി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആചാര്യ. ഈ വർഷം ആദ്യ പാദത്തിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമായ ആചാര്യ ഒരുക്കിയിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ആയ കൊരടാല ശിവ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് ഇന്ന് പുറത്തു വന്നിരിക്കുകയാണ്. സാന കഷ്ടം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് എത്തിയിരിക്കുന്നത്. വരികൾക്കൊപ്പം ചിത്രത്തിലെ ദൃശ്യങ്ങളും ഈ വീഡിയോയിൽ കാണാം. മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ അടിപൊളി നൃത്തത്തിനൊപ്പം തന്നെ റജീന കസാൻഡ്രയുടെ ത്രസിപ്പിക്കുന്ന ഗ്ലാമർ നൃത്ത ചുവടുകളും ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. വലിയ രീതിയിലുള്ള മേനി പ്രദർശനമാണ് റജീന ഈ ഗാനരംഗത്തിൽ നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ചിരഞ്ജീവിക്കൊപ്പം മകൻ റാം ചരൺ കൂടി സ്‌ക്രീനിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത് പൂജ ഹെഗ്‌ഡെ, കാജൽ അഗർവാൾ എന്നിവരാണ്. കൊരടാല ശിവ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നിരഞ്ജൻ റെഡ്‌ഡി, അന്വേഷ റെഡ്‌ഡി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു തിരുവും സംഗീതമൊരുക്കിയിരിക്കുന്നത് മണി ശർമ്മയുമാണ്. നവീൻ നൂലി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. നേരത്തെ ഈ ചിത്രത്തിന്റെ ടീസർ പുറത്തു വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. രേവന്ത്, ഗീത മാധുരി എന്നിവർ ചേർന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഭാസ്കര ബട്ല ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.