പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഉടുമ്പ്. സെന്തില്‍ കൃഷ്ണ നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. രണ്ട് ദിവസം മുൻപ് പുറത്തു വന്ന ഈ ചിത്രത്തിലെ കാലമേറെയായി കാത്തിരുന്നു ഞാന്‍ എന്ന പ്രണയ ഗാനമാണ് ഇപ്പോൾ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയെടുക്കുന്നത്. ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ്. ഇമ്രാന്‍ ഖാന്‍ ആലപിച്ചിരിക്കുന്നു ഈ ഗാനം രചിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ ആണ്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ആദ്യ ഗാനമെന്നിവയും മികച്ച രീതിയിലാണ് സ്വീകരിക്കപ്പെട്ടത്.
ഒരു ഡാർക്ക് ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സെന്തിൽ കൃഷ്ണ കൂടാതെ, അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജല്‍ സുദര്‍ശന്‍, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, ബാദുഷ എന്‍.എം, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു രവി ചന്ദ്രനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി ടി ശ്രീജിത്തുമാണ്. തിങ്കൾ മുതൽ വെള്ളി വരെ, ആട് പുലിയാട്ടം, അച്ചായൻസ്, ചാണക്യ തന്ത്രം, പട്ടാഭിരാമൻ, മരട് 357, സൂരിയാടൽ (തമിഴ്) എന്നിവയാണ് കണ്ണൻ താമരക്കുളം ഒരുക്കിയിട്ടുള്ള മറ്റു ചിത്രങ്ങൾ.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.