മലയാള സിനിമയിലെ പ്രശസ്ത നടിമാരിലൊരാളായ റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആയ ഒരു താരമാണ്. പ്രശസ്ത സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യ കൂടിയായ റിമ മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ള്യു സി സി യുടെ പ്രധാന പ്രവർത്തകരിലൊരാളുമാണ്. ഇപ്പോൾ ലോക്ക് ഡൗണിൽ വീട്ടിലിരിക്കുമ്പോൾ, മികച്ച നർത്തകി കൂടിയായ റിമ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു സൺഡേ സ്‌പെഷ്യൽ നൃത്തമാണ്. ഗ്ലാമർ വേഷം ധരിച്ചു നൃത്തമാടുന്ന ഈ നടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരെ ശ്രദ്ധ നേടിയെടുക്കുകയാണ്. നടിമാരായ ഷോണ് റോമി, ദിവ്യ ഗോപിനാഥ് എന്നിവരും റിമ കല്ലിങ്കൽ ഇട്ട വീഡിയോയെ അഭിനന്ദിച്ചു ഇൻസ്റ്റാഗ്രാമിൽ കമെന്റ് ചെയ്തിട്ടുണ്ട്.
11 വർഷം മുൻപ് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ ആണ് റിമ കല്ലിങ്കൽ മലയാള സിനിമയിലരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മുപ്പതോളം സിനിമയിലഭിനയിച്ച റിമ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നീലത്താമര, ഹാപ്പി ഹസ്ബൻഡ്‌സ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, റാണി പദ്മിനി, സക്കറിയയുടെ ഗർഭിണികൾ, എസ്കെപ് ഫ്രം ഉഗാണ്ട, ഏഴു സുന്ദര രാത്രികൾ, നത്തോലി ഒരു ചെറിയ മീനല്ല, ചിറകൊടിഞ്ഞ കിനാവുകൾ, കാട് പൂക്കുന്ന നേരം, ക്ലിന്റ്, ആഭാസം, വൈറസ് എന്നിവയാണ് റിമ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഇപ്പോൾ സണ്ണി സൈഡ് ഉപർ എന്നൊരു ഹിന്ദി ചിത്രത്തിലും ആഷിഖ് അബു ഒരുക്കുന്ന മലയാള ചിത്രത്തിലുമാണ് റിമ അഭിനയിക്കുന്നത്. കോ, യുവൻ യുവതി എന്നീ ചിത്രങ്ങൾ ആണ് റിമ തമിഴിൽ അഭിനയിച്ചത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.