കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പട. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രേക്കിന് ഇടയിൽ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന ചാക്കോച്ചന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ബാറ്റ് കൊണ്ട് തകർത്തടിക്കുന്ന കുഞ്ചാക്കോ ബോബൻ ഒരു ബോൾ അടിച്ചു വിടുന്നത് ആ രംഗം പകർത്തി കൊണ്ടിരുന്ന ക്യാമറാമാന്റെ നേരെ തന്നെ ആണെന്നതാണ് ഏറെ രസകരമായ കാര്യം. ടിക് ടോക് വീഡിയോകൾ ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടാവുന്ന അപകടങ്ങൾ പോലെയാണ് ഈ രസകരമായ സംഭവവും ഉണ്ടായിരിക്കുന്നത്. ഏതായാലും പട ലൊക്കേഷനിൽ ക്രിക്കറ്റ് ബാറ്റുമായി പട വെട്ടുന്ന ചാക്കോച്ചന്റെ വീഡിയോ തരംഗമായി കഴിഞ്ഞു.
ഈ വീഡിയോക്ക് ജോജു ജോർജ്ജ് പറഞ്ഞ കമന്റും ഏറെ ശ്രദ്ധ നേടുകയാണ്. ചാക്കോച്ചന്റെ ഷോട്ട് മുഖത്തു കൊണ്ട ക്യാമറാമാന്റെ കിളി പോയി എന്ന സൂചനയോടെ ഇഞ്ചി മിട്ടായി എന്നാണ് ജോജു ജോർജിന്റെ കമന്റ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുന്‍പ് കേരളത്തില്‍ മാധ്യമശ്രദ്ധ നേടിയ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് പട. കുഞ്ചാക്കോ ബോബന് ഒപ്പം ജോജു ജോർജ്, വിനായകൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ കെ എം ആണ്. ഇ4 എൻ്റര്‍ടെയ്ന്‍മെൻ്റ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്‌ത സംവിധായകൻ കൂടിയായ സമീര്‍ താഹിര്‍ ആണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഏഴു വർഷം മുൻപ് റീലീസ് ചെയ്ത ഹിന്ദി ചിത്രം ‘ഐഡി’യിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് കമല്‍ കെ എം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.