അരുൺ വൈഗയുടെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന
യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)-യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ.
വീഡിയോ സോങ്ങിൽ രഞ്ജിത്ത് സജീവന്റെ അഴിഞ്ഞാട്ടം എന്നാണ് വീഡിയോ സോങ് കണ്ട പ്രേക്ഷകരുടെ അഭിപ്രായം. രസമാലെ വീഡിയോ സോങ്ങിന് ഇപ്പോൾ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാർ. വരും ദിവസങ്ങളിൽ വീഡിയോ സോങ്ങിന്റെ ആരാധകർ ഇനിയും കൂടും. ഇത്ര എനെർജിറ്റിക് ആയി ഈ അടുത്ത കാലത്തൊന്നും ഒരു മലയാളി താരവും വീഡിയോ സോങ്ങിൽ ഇത്രത്തോളം എനർജിയിൽ ഡാൻസ് കളിച്ചയിട്ടില്ലെന്നും കമെന്റുകൾ വരുന്നുണ്ട്. തുടരെ മലയാളികൾക്ക് ഹിറ്റുകൾ മാത്രം തരുന്ന രഞ്ജിത്ത് സജീവിന്റെ അടുത്ത ഹിറ്റ് തന്നെയായിരിക്കും UKOK എന്നും പ്രേക്ഷകർ പറയുന്നു.
ഈ ചിത്രത്തിലൂടെ കേരളത്തിലെ യുവതി യുവാക്കളുടെ ഹരമായി മാറാനും രഞ്ജിത്ത് സജീവിനാകും. ഗോളം സിനിമയിലെ സീരിയസ് പോലിസ് ഓഫീസറായ നായകന്റെ ഒരു കംപ്ലീറ്റ് എന്റർടൈനറായ ചിത്രമാണ് വരാനിരിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് യു കെ ഓ കെ യുടെ വീഡിയോ സോങ്ങി ലൂടെ കാണിച്ചിരിക്കുന്നത്.
മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK).
അരുൺ വൈഗ യാണ് UKOK- യുടെ സംവിധായകൻ . ശബരീഷ് വർമ്മയുടെ വരികൾ, രാജേഷ് മുരുഗേശൻ കമ്പോസ് ചെയ്ത്, കപിൽ കപിലാൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവരാണ് രസമാലെ പാടിയിരിക്കുന്നത്.
ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, Dr റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ് – സജീവ് പി കെ – അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ഗാനരചന – ശബരീഷ് വർമ്മ, സൗണ്ട് മിക്സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനിക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ,എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.