ഇന്ത്യൻ സിനിമയിലെ താരസുന്ദരിമാർ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇൻസ്റാഗ്രാമിലൂടെ അവർ പങ്കു വെക്കുന്ന പോസ്റ്റുകൾക്കും വീഡിയോകൾക്കും ചിത്രങ്ങൾക്കുമൊക്കെ വലിയ സ്വീകരണമാണ് ലഭിക്കാറ്. അതിൽ തന്നെ അവർ പങ്കു വെക്കുന്ന റീൽസ് വീഡിയോകൾ പുറത്തു വന്നു നിമിഷങ്ങൾ കൊണ്ടാണ് വൈറലായി മാറുന്നത്. മലയാളത്തിലെയും തമിഴിലെയും ബോളിവുഡിലെയും താര സുന്ദരിമാർ പങ്കു വെച്ചിട്ടുള്ള ചില റീൽസ് വീഡിയോകളുടെ ഒരു കളക്ഷൻ ആണ് ഇപ്പോൾ നിങ്ങൾക്കിവിടെ കാണാൻ സാധിക്കുക. അതിൽ പ്രേക്ഷകരെ ഏറെ ത്രസിപ്പിക്കുന്ന ഒട്ടേറെ വീഡിയോകൾ ഉണ്ട്. നൃത്ത വീഡിയോകളും ഫാഷൻ വീഡിയോകളും ഫോട്ടോ ഷൂട്ട് വീഡിയോകളും അതിൽ നമ്മുക്ക് കാണാൻ സാധിക്കും.
തെന്നിന്ത്യൻ നായികമാരായ അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് വീഡിയോ ആണെങ്കിൽ, മലയാളി നായിക ഗ്രേസ് ആന്റണി എത്തിയിരിക്കുന്നത് ഒരടിപൊളി നൃത്തവുമായാണ്. ദീപ്തി സതിയെ കാണുന്നത് കിടിലൻ ഡാൻസുമായാണ് എങ്കിൽ സാധികയും നൃത്തവുമായാണ് എത്തിയിരിക്കുന്നത്. ജാന്വി കപൂർ കാട്ടരുവിയിൽ നീരാടുന്ന വീഡിയോ ആണ് പങ്കു വെച്ചതെങ്കിൽ സാനിയ ഇയ്യപ്പന്റെ കിടിലൻ നൃത്തമാണ് കാണാൻ സാധിക്കുക. ഇത് കൂടാതെ നമിത പ്രമോദ്, അനു സിതാര, അമല പോൾ എന്നിവരും സംഗീതവും നൃത്തവുമായും നമ്മുടെ മുന്നിലെത്തുന്നു. ചിലർ ഡബ്‌സ്മാഷ് ചെയ്തു കൊണ്ടുള്ള റീൽസ് വീഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. അനാർക്കലി മരക്കാർ, പാർവതി നായർ, നൈല ഉഷ, എസ്തർ അനിൽ, ഗായത്രി സുരേഷ്, നിരഞ്ജന എന്നിവരേയും വീഡിയോയിൽ കാണാം. വളരെ രസകരമായാണ് ഓരോ താര സുന്ദരിമാരും ഈ വീഡിയോകളിൽ പെർഫോം ചെയ്തിരിക്കുന്നത്. ഏതായാലും താരസുന്ദരിമാരുടെ ഈ പ്രകടനം മുഴുവൻ ഒരുമിച്ചു കാണാനുള്ള അവസരമാണ് ഈ വീഡിയോ തരുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.