മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ദൃശ്യം. ജീത്തു ജോസഫ് രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം എട്ടോളം ഇന്ത്യൻ- വിദേശ ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തത്. അതിൽ ഏറെ ശ്രദ്ധ നേടിയ ഒന്ന് ഇതിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു. അജയ് ദേവ്‌ഗൺ- ശ്രിയ ശരൺ ടീം പ്രധാന വേഷം ചെയ്ത ദൃശ്യം ഹിന്ദി റീമേക് സംവിധാനം ചെയ്തത് നിഷികാന്ത് കാമത് ആയിരുന്നു. കഴിഞ്ഞ വർഷമാണ് മലയാളത്തിൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ രണ്ടാം ഭാഗം ആഗോള തലത്തിലാണ് ശ്രദ്ധ നേടിയത്. മഹാവിജയം നേടിയ ഈ രണ്ടാം ഭാഗത്തിന്റെ ഹിന്ദി റീമേക്കും ഇപ്പോൾ വരികയാണ്. ഈ വർഷം നവംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ദൃശ്യം 2 ഹിന്ദി റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പഥക് ആണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു ട്രൈലെർ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ഭാഗത്തിൽ നടന്ന സംഭവങ്ങൾ പ്രേക്ഷകരെ ഓർമിപ്പിക്കാനായി അതിലെ ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഈ ട്രൈലെർ ഒരുക്കിയിരിക്കുന്നത്. അജയ് ദേവ്‌ഗൺ- ശ്രിയ ശരൺ ടീം തന്നെ ഒന്നിക്കുന്ന ഈ ചിത്രത്തിൽ തബു, ഇഷിതാ ദത്ത എന്നിവരും വേഷമിടുന്നു. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്‌കുട്ടി എന്ന നായക കഥാപാത്രം ഹിന്ദിയിൽ എത്തുന്നത് വിജയ് എന്ന പേരിലാണ്. മുംബൈ, ഗോവ എന്നിവിടങ്ങളിലായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് ഖന്ന, രജത് കപൂർ എന്നിവരും വേഷമിടുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പനോരമ സ്റ്റുഡിയോസ്, വയാകോം സ്റ്റുഡിയോസ്, ടി സീരിസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കുമാർ മങ്കത് പഥക്, കൃഷൻ കുമാർ, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.