അല്ലു അർജുൻ നായകനായി എത്തിയ പുതിയ ചിത്രമായ പുഷ്പ ഇപ്പോൾ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ്. ആഗോള കളക്ഷൻ ആയി ഇരുനൂറു കോടിയിലേക്കാണ് ഈ ചിത്രം കുതിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് വലിയ അഭിനന്ദനമാണ് അല്ലു അര്ജുന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അല്ലുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെടുന്നത്. ഇതിലെ അദ്ദേഹത്തിന്റെ ഡയലോഗുകൾ സൂപ്പർ ഹിറ്റാവുകയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ പുഷ്പരാജ് എന്ന അല്ലു കഥാപാത്രം പറയുന്ന മാസ്സ് ഡയലോഗ് പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജയാണ്.
താൻ പുഷ്പയിലെ ഡയലോഗ് പറയുന്ന വീഡിയോ ഇൻസ്റ്റഗ്രാം വഴിയാണ് രവീന്ദ്ര ജഡേജ പുറത്തു വിട്ടിരിക്കുന്നത്. ഏതായാലും അദ്ദേഹത്തിന്റെ ഈ പുഷ്പ സ്പെഷ്യൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത് മലയാളി താരം ഫഹദ് ഫാസിൽ ആണ്. ഒരു ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. അതിലെ ആദ്യത്തെ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രശ്‌മിക മന്ദനാ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഐറ്റം ഡാൻസുമായി സാമന്തയും എത്തിയിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന പുഷ്പക്ക് വേണ്ടി സംഗീതം ഒരുക്കിയത് ദേവിശ്രീ പ്രസാദ് ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.