ബ്ലോക്ക്ബസ്റ്റർ ആയ പുഷ്പ എന്ന ചിത്രത്തിന് ശേഷം രശ്‌മിക മന്ദനാ നായികാ വേഷം ചെയ്യുന്ന ചിത്രമാണ് ആടവള്ളൂ മീക്കു ജോഹാർളു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യത്തെ സോങ് വീഡിയോയുടെ പ്രോമോ വന്നിരിക്കുകയാണ്. ഓ മൈ ആദ്യ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ ആണ് എത്തിയിരിക്കുന്നത്. ദേവിശ്രീ പ്രസാദ് ഈണം നൽകിയിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ മണി ആണ്. യാസീൻ നിസാർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വളരെ ഗ്ലാമറസ് ആയാണ് ഈ ഗാന രംഗത്തിൽ രശ്‌മിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുഷ്പയിലെ രശ്‌മിക ഉള്ള ഗാനവും ഈ നടിയുടെ നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലും അതീവ ഗ്ളാമറസ് ആയി തന്നെയാണ് രശ്‌മിക എത്തിച്ചേർന്നത്.
ശർവാനന്ദ് നായകനായി എത്തുന്ന ഈ പുതിയ ചിത്രത്തിൽ, ഖുശ്‌ബു, രാധിക ശരത്കുമാർ, ഉർവശി, ഝാൻസി, കല്യാണി നടരാജൻ, രാജശ്രീ നായർ, സത്യാ കൃഷ്ണ, ബെനെര്ജി, ഗോപരാജു രമണ എന്നിവരും അഭിനയിച്ചിരിക്കുന്നു. തിരുമല കിഷോർ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുധാകർ ചെറുകുറി ആണ്. ശ്രീകർ പീസാദ് എഡിറ്റിംഗ് നിർവഹിച്ച ആടവള്ളൂ മീക്കു ജോഹാർളുവിനു വേണ്ടി കാമറ ചലിപ്പിച്ചത് സുജിത് സാരംഗ് ആണ്. ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ സംവിധായകൻ. ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ഗാനത്തിന്റെ പ്രോമോ വീഡിയോക്ക് ഇതിനോടകം തന്നെ രണ്ടു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ടി സീരിസിന്റെ ലഹരി മ്യൂസിക് യൂട്യൂബ് ചാനലിൽ ആണ് ഈ പ്രോമോ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.