ഇപ്പോൾ വെബ് സീരിസുകളാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതും വ്യത്യസ്ത പ്രമേയങ്ങളുമായി മുന്നോട്ടു വരുന്നതും. കോവിഡ് ഭീഷണിയെ തുടർന്ന് സിനിമാ രംഗം നിശ്ചലമായതോടെ വെബ് സീരിസുകളുടെ ജനപ്രിയത വീണ്ടുമുയർന്നു. പല പല തരത്തിലുള്ള വെബ് സീരീസുകൾ ഓരോ ദിവസവും റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ നടി സ്വര ഭാസ്‌കർ ഒരു പ്രധാന വേഷം ചെയ്യുന്ന റാസ്ഭരി എന്ന വെബ് സീരിസിന്റെ ട്രയ്ലർ പുറത്തു വന്നിരിക്കുകയാണ്. എന്നാൽ വലിയ വിമർശനമാണ് ഈ ട്രയ്ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നു നേരിടുന്നത്. നിഖിൽ നാഗേഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ വെബ് സീരിസിൽ ഗ്ലാമറസ്സായ അധ്യാപികയുടെ വേഷത്തിലാണ് സ്വര ഭാസ്‌കർ എത്തുന്നത്.
അധ്യാപികയുമായി പ്രണയത്തിലാകുന്ന ഒരു സ്കൂൾ വിദ്യാർഥിയുടെ കഥ പറയുന്ന ഈ വെബ് സീരിസിൽ അമിതമായ മേനി പ്രദർശനവും ഉണ്ടെന്നാണ് ഇതിന്റെ ട്രയ്ലർ സൂചിപ്പിക്കുന്നത്. അത് തന്നെയാണ് ഈ ട്രയ്ലറിന് വലിയ തോതിൽ വിമർശനം നേടിക്കൊടുക്കുന്നതും. ആമസോണ് പ്രൈമിൽ വരുന്ന ഈ വെബ് സീരീസിൽ സ്വര ഭാസ്കറിനൊപ്പം ആയുഷ്മാൻ സക്സേന, രശ്മി അഗഡ്കർ, ചിത്തരഞ്ജൻ ത്രിപാഠി, നീലു കോഹ്‌ലി, പ്രദുമാൻ സിങ് മൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ശന്തനു ശ്രീവാസ്തവ രചിച്ചിരിക്കുന്ന ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത് രചയിതാവും തൻവീർ ബൂക്വാലയും ചേർന്നാണ്. അപ്പ്‌ളോസ് എന്റർടൈന്മെന്റ്ന്റെ ബാനറിലാണ് ഇവർ ഈ വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. വിമർശനത്തിലൂടെയും ട്രോളിലൂടെയും ആണെങ്കിലും വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രയ്ലറിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി ഹിന്ദി ടിവി ഷോകളിലൂടെയും അതുപോലെ ഹിന്ദി സിനിമകളിലെ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് സ്വര ഭാസ്കർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.