Sanju Movie Trailer
ബോളീവുഡിന്റെ സൂപ്പർ താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജു റിലീസിനൊരുങ്ങുകയാണ്. ബോളീവുഡിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ രാജ്‌കുമാർ ഹിരാനിയാണ് ചിത്രം സംവിധാനം. ചെയ്തിരിക്കുന്നത് ചിത്രത്തിൽ സഞ്ജയ് ദത്തിന്റെ വേഷത്തിൽ എത്തുന്നത് രൺബീർ കപൂറാണ്. ഗംഭീര മേക്കോവറാണ് ചിത്രത്തിനായി രൺബീർ സ്വീകരിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ യൗവനം മുതൽ ഉള്ള കാലഘട്ടം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സഞ്ജുവിന്റെ കുത്തഴിഞ്ഞ ജീവിതവും പിന്നീട് ജീവിതത്തിലേക്കുള്ള തിരിച്ചുവരവുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.ചിത്രത്തിന്റെ ട്രൈലർ ഇന്ന് പുറത്ത് വന്നു.
ആദ്യമിറങ്ങിയ ടീസറുകൾക്കും മുകളിൽ നിൽക്കുന്ന ഗംഭീര ട്രൈലർ എന്ന് തന്നെ പറയാം. പോസ്റ്ററുകളും ടീസറുകളും ഉണ്ടാക്കിയ പ്രതീക്ഷ ട്രൈലെർ തീർച്ചയായും വർദ്ധിപ്പിക്കും. ആവേശമുണർത്തുന്ന രംഗങ്ങളും ട്രൈലറിൽ ഉണ്ട്. ത്രീ ഇഡിയറ്സ്, പി. കെ തുടങ്ങി ബോളീവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ തീർത്ത സംവിധായകൻ രാജ്‌കുമാർ ഹിരാനി സഞ്ജയ് ദത്തിന്റെ വളരെയടുത്ത സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ നായകനാക്കി മുന്നാഭായി എം. ബി. ബി. എസ്, ലഹേ രഹോ മുന്നാഭായി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളും രാജ് കുമാർ ഹിരാനി ഒരുക്കിയിട്ടുണ്ട്. സോനം കപൂർ, ദിയ മിർസ, അനുഷ്ക, പരേഷ് റാവൽ തുടങ്ങിയവർ അഭിനയിച്ച ചിത്രം ജൂൺ 29 നു തീയേറ്ററുകളിൽ എത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.