രൂപ മാറ്റത്തിലൂടെ അക്ഷരാർത്ഥത്തിൽ ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് രൺബീർ കപൂർ. സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി രാജ്കുമാർ ഹിരാനി ഒരുക്കുന്ന സഞ്ജു എന്ന ചിത്രത്തിനുവേണ്ടിയാണ് രൺബീർ കപൂർ ഇത്ര വലിയ മേക്കോവർ നടത്തിയിരിക്കുന്നത്. ചിത്രത്തിനായി രൂപത്തിലും വേഷത്തിലും ഹെയർ സ്റ്റൈലിലും ഉൾപ്പെടെ മാറ്റംവരുത്തിയ രൺബീർ കപൂർ അക്ഷരാർത്ഥത്തിൽ സഞ്ജയ് ദത്ത് ആയി തന്നെയാണ് എത്തിയത്. എന്തായാലും ടീസറിലൂടെ ഇരുകൂട്ടരുടെയും ആരാധകർ ഞെട്ടിയിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ. 85 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഇന്ന് വൈകിട്ട് ഐ. പി. എൽ സംപ്രേക്ഷണം ചെയ്യുന്ന ടിവി ചാനലുകളിലും ഇടവേളകളിൽ പ്രത്യക്ഷപ്പെടും.
സഞ്ജയ് ദത്തിനെ നായകനാക്കി സൂപ്പർഹിറ്റ് ചിത്രങ്ങളായ മുന്നാഭായി എം. ബി. ബി. എസ്, ലഹേ രഹോ മുന്നാഭായി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആളാണ് രാജ്കുമാർ ഹിരാനി. പിന്നീട് അദ്ദേഹം ആമിർ ഖാനോടൊപ്പം ചെയ്ത ത്രീ ഇഡിയറ്റ്സ് പി. കെ തുടങ്ങിയവ ബോക്സ്ഓഫീസ് റെക്കോർഡുകൾ തൂത്തെറിഞ്ഞ് വമ്പൻ ഹിറ്റുകളായിരുന്നു. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ കൂടിയായിരുന്നു ഇവയെല്ലാം അതിനാൽതന്നെ രാജ് കുമാർ ഹിരാനി ഒരു ചിത്രത്തിനായി എത്തുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല. പരേഷ് റാവൽ, അനുഷ്ക ശർമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അഭിജിത് ജോഷിയും വിധു വിനോദ് ചോപ്രയും ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം പകുതിയോടുകൂടി ചിത്രം തിയേറ്ററുകളിലെത്തും.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.