പ്രശസ്ത മലയാള നടിയും അവതാരകയുമായ മൃദുല മുരളി കഴിഞ്ഞ ദിവസം വിവാഹിതയായി. നിതിൻ വിജയൻ എന്നാണ് മൃദുലയുടെ വരന്റെ പേര്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം തന്നെ പാലിച്ചു കൊണ്ട് ഇന്നലെ കൊച്ചിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി രമ്യ നമ്പീശൻ, പിന്നണി ഗായിക സയനോര എന്നിവരും എത്തിയിരുന്നു. വധുവിനും വരനും ആശംസകളേകിയ രമ്യ നമ്പീശനും കൂട്ടുകാരികളും മൃദുലക്കും നിതിനുമൊപ്പം നൃത്തവുമാടി. ഏതായാലും കൂട്ടുകാരിയുടെ കല്യാണത്തിന് അവരുമൊത്തു നൃത്തം ചെയ്യുന്ന രമ്യ നമ്പീശന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹവേദിയിൽ നിന്നുള്ള മറ്റ് വീഡിയോകളും ചിത്രങ്ങളും ആരാധകർക്കിടയിൽ പ്രചരിക്കുന്നുണ്ട്. അവതാരകയായി അരങ്ങേറ്റം കുറിച്ച മൃദുല ഒരു മികച്ച ക്ലാസിക്കൽ ഡാൻസറും മോഡലും ആണ്.
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ലാൽ ജോസ് ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം എൽസമ്മ എന്ന ആണ്കുട്ടി, 10.30 എ എം ലോക്കൽ കാൾ, ബോളിവുഡ് ചിത്രമായ രാഗ് ദേശ് എന്നിവയിലും അഭിനയിച്ച മൃദുല അവസാനമായി അഭിനയിച്ചത് ഫഹദ് ഫാസിൽ നായക വേഷത്തിലെത്തിയ വിനീത് കുമാർ ചിത്രം അയാൾ ഞാനല്ലയിൽ ആണ്. നടനായ മിഥുൻ മുരളി, മൃദുലയുടെ സഹോദരനാണ്. മൃദുലയുടെ ഭർത്താവ് നിതിൻ പരസ്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. 2019 ഡിസംബർ മാസത്തിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
This website uses cookies.