പ്രശസ്ത നടനും അവതാരകനും സംവിധായകനുമൊക്കെയായ രമേശ് പിഷാരടി നമ്മുടെ മുന്നിൽ എത്തിയിട്ടുള്ളത് ഹാസ്യ വേഷങ്ങളിലൂടെ ആണ്. ഇടയ്ക്കു നെഗറ്റീവ് റോളുകളും പരീക്ഷിച്ചിട്ടുള്ള അദ്ദേഹം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്. നവാഗത സംവിധായകനായ നിതിൻ ദേവീദാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് റിലീസ് ആയത്. ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ആ ടീസറിന് ലഭിച്ചത്. ഇപ്പോൾ ഇതിന്റെ കിടിലൻ ട്രയ്ലർ കൂടി പുറത്തു വന്നു കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടി ആണ് ഈ ട്രയ്ലർ പുറത്തു വിട്ടിരിക്കുന്നത്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ രമേഷ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് വന്നത് എങ്കിൽ ഈ ട്രയ്ലർ ഗുഡ് വിൽ എന്റർടൈന്മെന്റ്ന്റെ ചാനലിൽ ആണ് റിലീസ് ചെയ്തത്.
റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രമേഷ് പിഷാരടിയെ കൂടാതെ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നീ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ, ഇതിനു ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ എന്നിവരാണ്. ക്രിസ്റ്റി ജോബി ആണ് ഇതിനു വേണ്ടി പശ്ചാത്തല സംഗീതം നൽകിയത്. ഗിരീഷ് മേനോൻ കലാസംവിധാനവും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി ചമയം നിർവഹിച്ചത് അമൽ ചന്ദ്രനും ആക്ഷൻ സംവിധാനം നിർവഹിച്ചത് മാഫിയ ശശിയും, നൃത്ത സംവിധാനം നിർവഹിച്ചത് ശാന്തി മാസ്റ്ററുമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.