മലയാളത്തിലെ പ്രശസ്ത ഹാസ്യ നടനും സംവിധായകനുമായ അവതാരകനുമായ രമേഷ് പിഷാരടിയെ നായകനാക്കി നവാഗത സംവിധായകനായ നിതിൻ ദേവീദാസ് ഒരുക്കിയ നോ വേ ഔട്ട് പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ്. ഒരു സർവൈവൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തു. രമേഷ് പിഷാരടി എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിൽ കൂടി പുറത്തു വന്നിരിക്കുന്ന ഈ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രമേഷ് പിഷാരടിയെ കൂടാതെ ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസെഫ്, രവീണ എൻ എന്നീ താരങ്ങളും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആർ മിഥുൻ, ഇതിനു ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ എന്നിവരാണ്. ക്രിസ്റ്റി ജോബിയാണ് ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം ഒരുക്കിയത്.
ഗിരീഷ് മേനോൻ കലാസംവിധാനവും സുജിത് മട്ടന്നൂർ വസ്ത്രാലങ്കാരവും നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി ചമയം നിർവഹിച്ചത് അമൽ ചന്ദ്രനും ആക്ഷൻ സംവിധാനം നിർവഹിച്ചത് മാഫിയ ശശിയും, നൃത്ത സംവിധാനം നിർവഹിച്ചത് ശാന്തി മാസ്റ്ററുമാണ്. വിനോദ് പറവൂർ പ്രൊഡക്ഷൻ കൺട്രോളർ ആയെത്തിയ ഈ ചിത്രത്തിന്റെ സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് കറുപ്പ്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്. മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത സർവൈവൽ ത്രില്ലർ മോഡലിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തരുന്നത്. ഹാസ്യ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള രമേഷ് പിഷാരടിയുടെ ഒരു സീരിയസ് കഥാപാത്രമാകും ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.