Kaala Movie Trailer
തമിഴ് സൂപ്പർ താരം രജനീകാന്ത് നായകനായി എത്തുന്ന കാലാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച രജനികാന്തിന്റെ മുൻ ചിത്രം കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് കാലായുടെ സംവിധാനവും. ആട്ടക്കത്തി, മദ്രാസ് ഉൾപ്പെടെ തമിഴിൽ വ്യത്യസ്ത പരീക്ഷണ ചിത്രങ്ങൾ തീർത്ത പാ. രഞ്ജിത്തിൽ നിന്നും എത്തിയ ആദ്യ രജനി ചിത്രം കബാലി ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയി. പക്ഷെ രണ്ടാമത് ചിത്രം മുൻ ചിത്രത്തിന്റെ നേരെ വിപരീതം എന്നോണം ആരാധകർക്കുള്ള ഒരു തട്ടുപൊളിപ്പൻ ചിത്രം ആയിരിക്കുമെന്ന് മുൻപുതന്നെ അറിയിച്ചിരുന്നു. കാലായിൽ കാരികാലൻ എന്ന ചേരിയിലെ നേതാവായാണ് രജനി എത്തുക. ചിത്രത്തിൽ കറുപ്പ് വസ്ത്രമണിഞ്ഞു സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തിയ രജനികാന്തിന്റെ സ്റ്റൈലിഷ് ലുക്കും പോസ്റ്ററുമെല്ലാം വലിയ തരംഗമായിരുന്നു. ചിത്രത്തിന്റെ ആദ്യ ട്രൈലർ കൂടി എത്തിയതോടെ ആരാധകരും ആവേശത്തിലായി. വമ്പൻ തരംഗം സൃഷ്ടിച്ച ആദ്യ ട്രൈലറിന് ശേഷം ഇതാ പുതിയ ട്രൈലർ കൂടി എത്തിയിരിക്കുകയാണ്.
ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന ഗംഭീര ട്രൈലർ തന്നെയാണ് ഇത്തവണയും പുറത്ത് വന്നിരിക്കുന്നത്. തലൈവരുടെ കിടിലൻ മാസ്സ് രംഗങ്ങളും ആക്ഷൻ രംഗങ്ങളുമെല്ലാം ട്രൈലറിലൂടെ കാണാം. ഏപ്രിലിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ ശ്രമിച്ചതെങ്കിലും തീയേറ്റർ സമരം മൂലം റിലീസ് വൈകുകയായിരുന്നു. ചിത്രം ജൂൺ 7 നു തീയേറ്ററുകളിൽ എത്തും. ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ഉൾപ്പടെ ചിത്രം വമ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.