തമിഴ് സൂപ്പർ താരം രജനീകാന്ത് നായകനായി എത്തുന്ന കാലാ ഇതിനോടകംതന്നെ വലിയ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച രജനീകാന്ത് ചിത്രം കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് കാലായുടെ സംവിധാനവും. ആട്ടക്കത്തി, മദ്രാസ് ഉൾപ്പെടെയുള്ള വ്യത്യസ്ത ചിത്രങ്ങൾ തീർത്ത പാ. രഞ്ജിത്തിൽ നിന്നും എത്തിയ ആദ്യ രജനി ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും രണ്ടാമത് ചിത്രം ആരാധകർക്കുള്ള ഒരു തട്ടുപൊളിപ്പൻ ചിത്രം ആയിരിക്കുമെന്ന് മുൻപുതന്നെ അറിയിച്ചിരുന്നു. ചിത്രം മുംബൈയിലെ ഒരു ചേരിയുടെ നേതാവായ കാലാ എന്ന് അറിയപ്പെടുന്ന കരി കാലിന്റെ കഥപറയുന്നു. കറുപ്പ് വസ്ത്രമണിഞ്ഞ് സോൾട്ട് ആൻഡ് പേപ്പർ ലുക്കിൽ സ്റ്റൈലൻ ഗെറ്റപ്പിലാണ് ആരാധകർക്ക് ആവേശമാകാൻ രജനീകാന്ത് എത്തിയത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റുകളെല്ലാം തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലറും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ചിത്രത്തിലെ ഗാനവും പുറത്തുവന്നിരിക്കുകയാണ്.
സെമ്മ വെയിറ്റ് എന്ന തകർപ്പൻ ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഗാനം വലിയ തരംഗം സൃഷ്ടിച്ചു മുന്നേറുന്ന കാഴ്ചയാണ് നവമാധ്യമങ്ങളിൽ കാണുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് നാരായണനാണ് ഈ ഗാനത്തിന് സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നത്. ഹരിഹരസുധൻ, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുൺരാജ് കാമരാജ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നു. റിലീസിനോടനുബന്ധിച്ച് ആരാധകർക്ക് ആവേശമാകാൻ എത്തിയ ഗാനം എന്തുതന്നെയായാലും പ്രതീക്ഷകൾക്കൊത്ത് ഉയർന്ന ഒന്നുതന്നെയാണ്. രജനികാന്തിന്റെ മരുമകനും സൂപ്പർ താരവുമായ ധനുഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 27 നാണ് ചിത്രം റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നതെങ്കിലും തീയറ്റർ സമരങ്ങളെ തുടർന്ന് ചിത്രം റിലീസ് തീയതി മാറ്റുകയായിരുന്നു. കേരളത്തിലുൾപ്പെടെ ആരാധകവൃന്ദം കാത്തിരിക്കുന്നു കാലാ ജൂൺ ഏഴിന് തീയറ്ററുകളിലെത്തും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.