സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ദർബാർ എന്ന ചിത്രം ഈ വരുന്ന ജനുവരി മാസത്തിൽ റിലീസ് ചെയ്യാൻ പോവുകയാണ്. സൂപ്പർ സ്റ്റാർ പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എ ആർ മുരുഗദോസ് ആണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ആണ് ഈ മോഷൻ പോസ്റ്റർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യാൻ പോകുന്നത് എന്ന വിവരം ഞങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ മൂന്നു വമ്പൻ താരങ്ങളെ കൊണ്ട് തന്നെയാണ് അവർ മോഷൻ പോസ്റ്റർ റിലീസ് ചെയ്യിച്ചിരിക്കുന്നതു. ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു മോഷൻ പോസ്റ്റർ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇതിന്റെ മലയാളം മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. തമിഴ്-തെലുങ്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് ഉലക നായകൻ കമൽ ഹാസനും മഹേഷ് ബാബുവും ഹിന്ദി മോഷൻ പോസ്റ്റർ പുറത്തു വിട്ടത് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും ആണ്. ഇന്ന് വൈകുന്നേരം അഞ്ചര മണിക് ആണ് ഈ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വില്ലൻ വേഷം ചെയ്യുന്നത് ബോളിവുഡ് താരം സുനിൽ ഷെട്ടിയും ആണ്. നിവേദ തോമസ്, യോഗി ബാബു, തമ്പി രാമയ്യ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് സന്തോഷ് ശിവനും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദും ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.