പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ അഞ്ജലിയുടെ അതീവ ഗ്ലാമറസ്സായുള്ള നൃത്ത ചുവടുകളുമായി എത്തിയ പുത്തൻ തെലുങ്ക് ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രാ രാ റെഡ്‌ഡി, ഐ ആം റെഡി എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായകനായ നിതിനും അഞ്ജലിക്കൊപ്പം ഈ ഗാനത്തിൽ ചുവട് വെക്കുന്നുണ്ട്. ജൂലൈ ഒൻപതിന് ആദിത്യ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 24 മണിക്കൂർ കൊണ്ട് 65 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. മചെർള നിയോജകവർഗം എന്ന ചിത്രത്തിന് വേണ്ടിയാണു ഈ ഗാനമൊരുക്കിയിരിക്കുന്നത്. മഹതി സ്വര സാഗർ സംഗീതമൊരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് കാസർല ശ്യാമാണ്.
ലിപ്സിക, ഉമനീഷ, അമൃത വർഷിണി, ശ്രുതി രഞ്ജിനി, ആദിത്യ എന്നിവർ ചേർന്നാണ് ഈ ഗാനമാലപിച്ചിരിക്കുന്നതു. നിതിൻ, കൃതി ഷെട്ടി, കാതറീൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് എം എസ് രാജശേഖര റെഡ്ഢിയാണ്. ശ്രേഷ്ട മൂവീസ്, ആദിത്യ മൂവീസ് ആൻഡ് എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ രാജ്‌കുമാർ അകേല, സുധാകർ റെഡ്‌ഡി, നികിത റെഡ്‌ഡി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രസാദ് മുറെല്ലയും എഡിറ്റ് ചെയ്തിരിക്കുന്നത് കോട്ടഗിരി വെങ്കിടേശ്വര റാവുവുമാണ്. മാമിഡാല തിരുപതിയാണ് ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചത്. നിതിൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് പന്ത്രണ്ടിനാണ് റിലീസ് ചെയ്യാൻ പോകുന്നത്.
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.…
ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള റാപ്പ്…
This website uses cookies.