Queen director's new ad film teaser with Mohanlal grabs attention
ഒരുപക്ഷെ മലയാള പരസ്യങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആവും ഒരു പരസ്യത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. ആ ടീസറിന് ലഭിക്കുന്നതോ ഒരു സിനിമാ ടീസറിന് ലഭിക്കുന്നത് പോലെയുള്ള ഗംഭീര പ്രതികരണങ്ങളും. പറഞ്ഞു വരുന്നത് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനെ വെച്ച് ക്വീൻ എന്ന കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ഡിജോ ജോസ് ആന്റണി ഒരുക്കിയ പരസ്യ ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആയിരിക്കുന്നത്. കൈരളി ടി എം ടി കമ്പികളുടെ പരസ്യമാണ് ഡിജോ മോഹൻലാലിനെ വെച്ച് ഒരുക്കിയിരിക്കുന്നത്.
കൈരളി ടി എം ടി യുടെ ബ്രാൻഡ് അംബാസഡർ ആയി കഴിഞ്ഞ വർഷമാണ് മോഹൻലാലിനെ അവർ തിരഞ്ഞെടുത്തത്. തന്റെ കൗമാര കാലത്തു തന്നെ സംസ്ഥാന ഗുസ്തി ചാമ്പ്യൻ ആയിരുന്ന മോഹൻലാലിന്റെ ഓർമകളിലൂടെ ആണ് ഈ പരസ്യത്തിന്റെ ടീസർ തുടങ്ങുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന മാസ്സ് ഷോട്ടുകളിലൂടെയാണ് ഡിജോ മോഹൻലാലിന്റെ ഈ പരസ്യത്തിന്റെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏതായാലും ഒരു മാസ്സ് സിനിമയുടെ സ്റ്റൈലിൽ തന്നെ മോഹൻലാലിനെ ഈ പരസ്യത്തിൽ അവതരിപ്പിച്ചു കയ്യടി നേടിയിരിക്കുകയാണ് കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ ഡിജോ. കഴിഞ്ഞ വർഷം ഇറങ്ങി സർപ്രൈസ് ഹിറ്റായി മാറിയ ഡിജോ ചിത്രം ക്വീൻ ശ്രദ്ധിക്കപ്പെട്ടത് പോലും അതിലെ നെഞ്ചിനകത്തു ലാലേട്ടൻ എന്ന പാട്ടിലൂടെ ആയിരുന്നു. ആ ഗാനം ഇപ്പോൾ ലാലേട്ടൻ ആന്തം എന്ന പേരിൽ കേരളത്തിൽ മുഴുവൻ തരംഗമാണ്. ഇനി ഈ പരസ്യത്തിന്റെ ഫുൾ വേർഷൻ കാണാനായുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകരും മറ്റു പ്രേക്ഷകരും.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.