[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഫെഫ്കക്ക് വേണ്ടി ജീത്തു ജോസെഫ്-രഞ്ജി പണിക്കർ ടീം ഒരുക്കുന്ന ചിത്രത്തിൽ നായകൻ മോഹൻലാലോ മമ്മൂട്ടിയോ..?

മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റതു കഴിഞ്ഞ ദിവസമാണ്. അതിനോട് അനുബന്ധിച്ചു എറണാകുളം ടൌൺ ഹാളിൽ വെച്ച് നടന്ന ഫെഫ്ക ഡയറക്ടർസ് യൂണിയന്റെ ജനറൽ ബോഡി യോഗത്തിൽ വെച്ച് ഒരു സിനിമയുടെ പ്രഖ്യാപനം ഉണ്ടായി. ഫെഫ്ക ഡയറക്ടർസ് യൂണിയൻ നിർമ്മിക്കുന്ന ചിത്രമാണത്. പ്രശസ്ത സംവിധായകനും ഫെഫ്കയുടെ പുതിയ വൈസ് പ്രെസിഡന്റുമായ ജീത്തു ജോസെഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ താരം ആയിരിക്കും നായകൻ എന്നാണ് പറഞ്ഞിരിക്കുന്നത്. രഞ്ജി പണിക്കർ തിരക്കഥ ഒരുക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെറിൽ മോഹൻലാൽ ആണോ മമ്മൂട്ടി ആണോ നായക വേഷത്തിൽ എത്തുക എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച. 

രഞ്ജി പണിക്കരുടെ നേതൃത്വത്തിൽ ആണ് ഫെഫ്കയുടെ പുതിയ ഭരണ  സമിതിക്കു രൂപം കൊടുത്തിരിക്കുന്നത്. നേരത്തെ ബി ഉണ്ണികൃഷ്ണൻ- സിബി  മലയിൽ എന്നിവരായിരുന്നു ഫെഫ്കയുടെ തലപ്പത്തു. സിനിമ നിർമ്മിക്കുന്നതിന് പുറമെ സംഘടനക്ക് വേണ്ടി ധനം സമാഹരിക്കാൻ സംവിധായകൻ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചാനൽ പ്രോഗ്രാമും അതുപോലെ താര സംഘടനയായ അമ്മയുമായി സഹകരിച്ചു സ്റ്റേജ് ഷോയും സംഘടിപ്പിക്കും. പെൻഷൻ, സൗജന്യ മെഡിക്കൽ ഇൻഷുറൻസ്, ചികിത്സാ സഹായം, കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായം  തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്കായി അറുപതു ലക്ഷത്തിൽ അധികം രൂപ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സംഘടന ചെലവിട്ടിരുന്നു. അതിനിയും തുടർന്ന് പോകാൻ വേണ്ടിയാണു ഇപ്പോൾ ധനം സമാഹരിക്കാൻ ഉള്ള ഈ നീക്കങ്ങൾ നടത്തുന്നത്. രഞ്ജി പണിക്കർ പുതിയ പ്രസിഡന്റ് ആയും ജി എസ് വിജയൻ പുതിയ ജനറൽ സെക്രട്ടറി ആയും സ്ഥാനമേറ്റു. സലാം ബാപ്പു ആണ് ട്രെഷറർ. 

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.